ബോ​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ ആ​ളെ​യും കൊ​ണ്ട് കാർ പാഞ്ഞത് രണ്ടുകിലോമീറ്റർ; 23കാ​ര​ൻ പി​ടി​യി​ൽ
കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന ആ​ളു​മാ​യി കാ​ർ ഓ​ടി​ച്ച​ത് ര​ണ്ടു കി​ലോ​മീ​റ്റ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. കാ​ബ് ഡ്രൈ​വ​റു​മാ​യി 23 വ​യ​സു​കാ​ര​നാ​യ രോ​ഹ​ൻ മി​ത്ത​ലാ​ണ് കാ​ർ ഓ​ടി​ച്ച​ത്. വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള​ള സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വൈ​റ​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ.

ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ദി​ര​പു​ര​ത്തി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. നോ​യി​ഡ 62ലേ​ക്ക് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന കാ​ബ് ഡ്രൈ​വ​ർ വി​ർ​ഭ​ൻ സിം​ഗി​ന്‍റെ കാ​റി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ യു​വാ​വി​ന്‍റെ കാ​ർ ഇ​ടിച്ചു. ഇ​ക്കാ​ര്യം ചോ​ദി​ക്കാ​നെ​ത്തി​യ കാ​ബ് ഡ്രൈ​വ​ർ യുവാവിന്‍റെ കാ​ർ ത​ട​ഞ്ഞു. കാ​ർ റോ​ഡ​രു​കി​ൽ ഒ​തു​ക്കി ശേ​ഷം മി​ത്ത​ലി​നോ​ട് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ‍​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ കാ​റു​മാ​യി വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​കാ​ൻ യു​വാ​വ് ശ്ര​മി​ക്ക​വേ ത​ട​യാ​നാ​യി വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ല്‍ തൂ​ങ്ങു​ക​യാ​യി​രു​ന്നു വി​ർ​ഭ​ൻ സിം​ഗ്. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ള​മാ​ണ് യു​വാ​വ് കാ​റോ​ടി​ച്ച​ത്. അ​പ്പോ​ഴുംകാ​റി​ന് മു​ന്നി​ല്‍ തൂ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു വി​ർ​ഭ​ൻ സിം​ഗ്. ഒ​ടു​വി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​വേ​ക് വി​ഹാ​ർ സ്വ​ദേ​ശി​യാ​യ പ്ര​തി രോ​ഹ​ൻ മി​ത്ത​ലി​നെ​തി​രെ ഇ​ന്ദി​രാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ഐ​പി​സി– 279 (അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ), 307(കൊ​ല​പാ​ത​ക​ശ്ര​മം) തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.