വളമിടാൻ വാങ്ങിയ "ആട്ടിൻകാഷ്ഠം' മുളച്ചുപൊങ്ങി; അന്തംവിട്ട് കർഷകൻ
Friday, August 2, 2019 1:41 PM IST
ജൈവവളമായി ആട്ടിൻ കാഷ്ഠം വാങ്ങിയ കർഷകന് ലഭിച്ചത് ആട്ടിൻ കാഷ്ഠം പോലെ തോന്നിക്കുന്ന ചെടിയുടെ കരുവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോറിയിലെത്തിച്ച് വിതരണം ചെയ്യുന്ന ജൈവവളത്തിലാണ് ഈ തട്ടിപ്പ്.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ സ്വദേശി കരുപ്പാക്കോളിൽ ഗോപാലനാണ് വഞ്ചിക്കപ്പെട്ടത്. തെങ്ങിൻ തടത്തിൽ ഇടാനായി ഇദ്ദേഹം വാങ്ങിയ 20 ചാക്ക് ആട്ടിൻ കാഷ്ഠമാണ് മുളച്ചത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. 280 വീതം രൂപ നൽകിയാണ് ഗോപാലൻ വളം വാങ്ങിയിരുന്നത്.