രം​ഗോ​ലി​ക്കു വേ​ണ്ടി നെ​ട്ടോ​ട്ടം; ഉ​പ​യോ​ക്താ​ക്ക​ളെ യാ​ച​ക​രാ​ക്കി ഗൂ​ഗി​ൾ പേ
Tuesday, October 29, 2019 4:29 PM IST
ഉ​പ​യോ​ക്താ​ക്ക​ളെ യാ​ച​ക​രാ​ക്കി ഗൂ​ഗി​ളി​ന്‍റെ പേ​മ​ന്‍റ് ആ​പ്ലി​ക്കേ​നാ​യ ഗൂ​ഗി​ൾ പേ. ​ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​ൻ പേ​മ​ന്‍റ് രം​ഗ​ത്തെ പ്ര​ധാ​നി​ക​ളാ​യ പേ​ടി​എം, ഫോ​ണ്‍​പേ തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​ര​വ​ധി ഓ​ഫ​റു​ക​ൾ രം​ഗ​ത്തി​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും വ​ലി​യ രീ​തി​യി​ൽ പ്ര​ചാ​രം ല​ഭി​ച്ച​ത് ഗൂ​ഗി​ൾ പേ​യ്ക്കാ​ണ്.

ഒ​ക്ടോ​ബ​ർ 21നാ​ണ് ഗൂ​ഗി​ൾ പേ ​ഇ​തു​മാ​യി ബ​ന്ധ​പ്പ​പെ​ട്ട് ആ​ദ്യ​മാ​യി ട്വീ​റ്റ് ചെ​യ്ത​ത്. ദി​യ, രം​ഗോ​ലി, ജും​മ്ക, ഫ്ള​വ​ർ, ലാ​ന്‍റേ​ണ്‍ എ​ന്നീ സ്റ്റാം​പു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ൽ 251 രൂ​പ ല​ഭി​ക്കു​മെ​ന്നാ​ണ് ഗൂഗിൾ പേ ന​ൽ​കി​യ വാ​ഗ്ദാ​നം. ഈ ​സ്റ്റാം​പു​ക​ൾ ല​ഭി​ക്കു​വാ​ൻ ഗൂ​ഗി​ൾ പേ​യി​ൽ കൂ​ടി പ​ണം കൈ​മാ​റ്റം ന​ട​ത്ത​ണം. ഒ​ക്ടോ​ബ​ർ 21 മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് ഈ ​ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി.

വി​ജ​യി​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 31ന് ​ഗൂ​ഗി​ൾ പേ ​സ​മ്മാ​നം ന​ൽ​കും. മാ​ത്ര​മ​ല്ല ഇ​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ല​ക്കി വി​ന്ന​ർ​ക്ക് അ​തി​വി​ശി​ഷ്ട​മാ​യ സ​മ്മാ​ന​വും ല​ഭി​ക്കും. മെ​ഗ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത് ഒ​രു ല​ക്ഷം രൂ​പ​യാ​ണ്.

വി​ള​ക്കു​ക​ൾ സ്കാ​ൻ ചെ​യ്താ​ൽ വി​ള​ക്കി​ന്‍റെ സ്റ്റാം​പ് കി​ട്ടും. സ്ക്രാ​ച്ച് കാ​ർ​ഡിൽ കൂടി‍‍യും പ​ണം കൈ​മാ​റ്റം ചെ​യ്യു​മ്പോഴും ബാ​ക്കി സ്റ്റാം​പു​ക​ളും ല​ഭി​ക്കും. സ്റ്റാം​പു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് അ​ത് കു​റ​വു​ള്ള​വ​ർ​ക്ക് ന​ൽ​കാം. മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രി​ൽ നി​ന്നും സ്റ്റാം​പ് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്യാം.

രം​ഗോ​ലി​യു​ടെ​യും ഫ്ള​വ​റി​ന്‍റെ​യും പ​ത്ത് ല​ക്ഷം സ്റ്റാം​പു​ക​ളു​ണ്ടെ​ന്നാ​ണ് ഗൂ​ഗി​ൾ പേ ​പ​റ​യു​ന്ന​ത്. ഗൂ​ഗി​ൾ പേ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ​രി​ക്കും യാ​ച​ക​രാ​യി എ​ന്നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്. എ​ന്നാ​ൽ 251 രൂ​പ ല​ഭി​ക്കു​വാ​ൻ യാതൊരു മടിയുമില്ലാതെ യാ​ച​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ് എ​ല്ലാ​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.