മഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതം തടസപ്പെട്ടു; വധുവിന്റെ വീട്ടിലെത്താൻ വരനും സംഘവും നടന്നത് നാല് കിലോമീറ്റർ
Thursday, January 30, 2020 2:25 PM IST
കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ വധുവിന്റെ ഗൃഹത്തിലേക്ക് വരനും സംഘവും എത്തിയത് നാല് കിലോമീറ്റർ നടന്ന്. ഉത്തരാഖണ്ഡിലാണ് സംഭവം. ലുന്താരയിൽ നിന്നും നാല് കിലോമീറ്റർ നടന്നാണ് വധുവിന്റെ സ്ഥലമായ ചാമോലിയിലെ ബിർജയിലേക്ക് വരനും സംഘവും എത്തിയത്.
കനത്ത മഞ്ഞിലൂടെ നടന്നാണ് ഇവർ ഇവിടെ എത്തിയത്. വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന വരൻ ശരീരത്തിൽ മഞ്ഞ് വീഴുന്നത് തടയാൻ കുടയും ചൂടിയാണ് നടക്കുന്നത്. കനത്ത മഞ്ഞ് വീഴ്ച ഇവിടെ സാധാരണമാണെങ്കിലും വിവാഹം പോലുള്ള ആഘോഷങ്ങൾ ഇവർ മാറ്റി വയ്ക്കില്ല.