ടോൾ പ്ലാസയിൽ നിർത്താതെ പോയ വാഹനം തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Sunday, April 14, 2019 12:27 PM IST
ടോൾ പ്ലാസയിലെ തൊഴിലാളിയെ കാർ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗുരുഗ്രാമിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇവിടെ എത്തിയ ഇന്നോവ കാർ നിർത്താതെ മുമ്പോട്ടു പോയപ്പോൾ തടഞ്ഞുകൊണ്ട് ഒരു തൊഴിലാളി വാഹനത്തിന്റെ മുമ്പിൽ വന്ന് നിന്നു.
എന്നാൽ ഡ്രൈവർ കാർ നിർത്താൻ കൂട്ടാക്കിയില്ല. മാത്രമല്ല ഇദ്ദേഹത്തെ ഇടിച്ചു തെറുപ്പിച്ച് കാർ മുമ്പോട്ട് പോകുകയും ചെയ്തു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ യാത്രികർ തട്ടിക്കൊണ്ടു പോയെന്നും ക്രൂരമായി മർദ്ദിച്ചുവെന്നും തൊഴിലാളി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.