സാന്‍വിച്ച് റാഞ്ചും പരുന്ത്; വീഡിയോ കാണാം
Saturday, August 6, 2022 3:18 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ള വീഡിയോകളിലൊന്നാണ് മൃഗങ്ങളുടെയും പക്ഷികളുടെയും ചെയ്തികള്‍. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള ഒരു ട്വിറ്റര്‍ പേജാണ് ബ്യൂട്ടന്‍ ഗെബീഡിയന്‍.
ഈ പേജില്‍ വന്നിരിക്കുന്ന ഏറ്റവും ശ്രദ്ധ ലഭിക്കുന്ന വീഡിയോകളിലൊന്നാണ് സാന്‍വിച്ച് റാഞ്ചുന്ന പരുന്തിന്‍റേത്. വീഡിയോയില്‍ കടല്‍പ്പുറത്തായി പ്രഭാത ഭക്ഷണം കഴിച്ചിരിക്കുന്ന ഒരു ഓറഞ്ച് ടീ ഷര്‍ട്ടുകാരനെ കാണാം. ഒരു സാന്‍വിച്ചാണ് ഇദ്ദേഹം കഴിച്ചുകൊണ്ടിരുന്നത്.
ആദ്യമൊന്ന് കടിച്ചതിന് ശേഷം ഇദ്ദേഹം സാന്‍വിച്ച് കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് എവിടെ നിന്നോ അതിവേഗത്തില്‍ പറന്നെത്തിയ ഒരു പരുന്ത് ഈ സാന്‍വിച്ചും തട്ടിയെടുത്ത് ഒറ്റ പറക്കലാണ്.
സങ്കടത്തിലായ ഇദ്ദേഹം തന്‍റെ ഒഴിഞ്ഞ പാത്രത്തില്‍ നോക്കി തല കുനിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ഏഴര ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് നിരവധി കമന്‍റുകളും ലഭിക്കുന്നുണ്ട്.