നാം നിത്യേന പല തരത്തിലെ ജീവിതങ്ങളെ കാണാറുണ്ടല്ലൊ. പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകത്തെവിടെയുള്ളവരെയും അറിയാനാകുന്ന സ്ഥിതിയാണല്ലൊ. അത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലെത്തുന്ന ചില വീഡിയോകള്‍ നമ്മെ ചിരിപ്പിക്കുമ്പോള്‍ മറ്റ് ചിലത് നമ്മുടെ ഹൃദയത്തെ തൊടുകതന്നെ ചെയ്യും.

അങ്ങനെയുള്ള ഒരു ദൃശ്യമാണ് ഗുല്‍സര്‍ സാഹബ് എന്നയാള്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ വയസായ ഒരു മനുഷ്യന്‍ വളരെ സൂക്ഷ്മതയോടെ പൈസ എണ്ണുന്നതാണുള്ളത്. അത് അദ്ദേഹത്തിന്‍റെ ഒരുദിവസത്തെ വേതനമാണ്.

കടലിന് സമീപമുള്ള ഒരിടത്തിരുന്നാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ആദ്യം നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം മേശയിലായി കിടന്നിരുന്ന നാണയങ്ങളും എണ്ണുകയാണ്.

18 നിമിഷങ്ങളുള്ള ഈ വീഡിയോ നെറ്റീസണ്‍ ലോകത്തിന്‍റെ ഹൃദയം തൊട്ടു. നിരവധി അഭിപ്രായങ്ങള്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "ആ മനുഷ്യന്‍റെ ഒരുദിവസത്തെ കൂലി' എന്നാണ് അവയിലൊരെണ്ണം.