പൊന്നുംവിലയുള്ള പാട്ട്..! മക്കാർട്ട്നി പാട്ടെഴുതിയ കടലാസിനു വില 6.93 കോടി
Sunday, April 12, 2020 3:26 PM IST
ബീറ്റിൽസ് താരം പോൾ മക്കാർട്ട്നി സ്വന്തം കൈപ്പടയിൽ ഗാനമെഴുതിയ കടലാസ് ലേലത്തിൽ പോയത് 9,10,000 ഡോളറിന്(6.93 കോടി രൂപ). ‘ഹെയ് ജൂഡ്’ എന്ന ഈ ഗാനം 1968ലാണ് എഴുതപ്പെട്ടത്.
ട്രൂപ്പിലെ ജോൺ ലെനൻ ആദ്യഭാര്യ സിന്തിയയുമായി പിരിഞ്ഞപ്പോൾ ഇവരുടെ മകൻ ജൂലിയനെ ആശ്വസിപ്പിക്കാനായിട്ടാണ് ഈ പ്രമുഖ ഗാനം മക്കാർട്ട്നി എഴുതിയത്.
ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സംഗീത ബാൻഡ് ആയി കരുതപ്പെടുന്ന ബീറ്റിൽസിന്റെ പിളർപ്പ് മക്കാർട്ട്നി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ലേലം ഓൺലൈനായി നടത്തിയത്.
ഗിത്താറുകൾ അടക്കം ബീറ്റിൽസുമായി ബന്ധപ്പെട്ട 250 വസ്തുക്കൾ കലിഫോർണിയയിലെ ജൂലിയൻസ് ഓക്ഷൻസ് ലേലത്തിനു വച്ചു.