ആംബുലൻസിന് വഴിയൊരുക്കി ജനസമുദ്രം; പ്രക്ഷോഭകർക്ക് സോഷ്യൽമീഡിയയുടെ അഭിനന്ദനം
Tuesday, June 18, 2019 12:34 PM IST
കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന നിയമനടപടി പൂർണമായും പിൻവലിക്കണമെന്ന് ആവശ്യമായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭം ലോക വ്യാപകമായി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. സമരക്കാർ ഒത്തൊരുമിച്ചു നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമ്പോൾ ഇവിടെയെത്തിയ ആംബുലൻസിന് വേണ്ടി അവർ വഴിമാറി നൽകുന്ന ദൃശ്യങ്ങളാണ് ഏറെ അഭിനന്ദനം സ്വന്തമാക്കുന്നത്.
ആംബുലൻസ് കടന്നു വരുമ്പോൾ ജനസമുദ്രം രണ്ടായി മാറി വാഹനത്തിന് സുരക്ഷിതമായി കടന്ന് പോകുവാൻ സൗകര്യമൊരുക്കി നൽകുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയതിനെ തുടർന്ന് പ്രക്ഷോഭകർക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.