വാനിന്‍റെ അടിയിൽപെട്ടിട്ടും അദ്ഭുതകരമായി രക്ഷപെട്ട് കുഞ്ഞ്; ഞെട്ടിക്കുന്ന വീഡിയോ
അ​മ്മ​യ്ക്കൊ​പ്പം റോ​ഡി​ലേ​ക്കി​റ​ങ്ങി​യ മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യു​ടെ മു​ക​ളി​ലൂ​ടെ വാ​ൻ കടന്നുപോകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അപകടത്തിൽപെട്ട കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വ​ശ്യ​യി​ലെ ക്വാ​ൻ​സ്ഷു ന​ഗ​ര​ത്തി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റോ​ഡി​നു സ​മീ​പം അ​മ്മ​യ്ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. സ​മീ​പം ഒ​രു വാ​ഹ​നം വ​ന്ന് നി​ർ​ത്തു​ന്പോ​ൾ അ​മ്മ ഇ​തി​നു സ​മീ​പ​ത്തേ​ക്കു ചെ​ന്നു. ഈ ​സ​മ​യം റോ​ഡി​ലേ​ക്കി​റ​ങ്ങി​യ കു​ട്ടി വാ​ഹ​ന​ത്തി​നു മു​ൻ​വ​ശ​ത്തേ​ക്കു ചെ​ല്ലു​ന്പോ​ൾ വാ​ഹ​നം മു​ന്പോ​ട്ട് ച​ലി​ക്കു​ക​യും കു​ട്ടി റോ​ഡി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു പോ​കു​ക​യും ചെ​യ്തു.

വാ​ഹ​നം ഇ​വി​ടെ നി​ന്നും പോ​യി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കു​ട്ടി റോ​ഡി​ൽ കി​ട​ക്കു​ന്ന​ത് അ​മ്മ​യും സ​മീ​പം നി​ന്ന​വ​രും കാ​ണു​ന്ന​ത്. ഓ​ടി വ​ന്ന ഇ​വ​ർ കു​ട്ടി​യെ റോ​ഡി​ൽ നി​ന്നും എ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്ക് പ​രി​ക്കു​പ​റ്റി​യി​ട്ടി​ല്ല. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...