242 അടി ഉയരത്തിൽ ഓടിനടന്ന് അഭ്യാസം; രക്തം മരവിപ്പിക്കുന്ന വീഡിയോ
Friday, December 22, 2017 8:01 AM IST
മ​ര​ണ​മെ​ന്ന ഭ​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സാ​ഹ​സി​ക​ത​യെ​ന്ന വാ​ക്കി​നോ​ട് ത​ന്നെ പു​ച്ഛ​മാ​യി​രി​ക്കും. ഈ ​വാ​ക്കു​ക​ൾ സ​ത്യ​മാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ദു​ബാ​യി​ലാ​ണ് സം​ഭ​വം. മ​റീ​ന​യി​ലെ 43 നി​ല​ക​ളു​ള്ള അ​ൽ ദാ​ർ അംബരചുംബിക്കു മുകളിലൂടെ ഇ​രു​പ​ത്തി മൂ​ന്നു​കാ​ര​നാ​യ ഡേ​വി​ഡ് നെ​ൽ​മെ​സ് അ​തി​സാ​ഹ​സി​ക​മാ​യി ഓ​ടി ന​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. നി​ല​ത്തു നി​ന്നും 242 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഈ ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളി​ലേ​ക്ക് യാ​തൊ​രു ഭ​യ​ലു​മി​ല്ലാ​തെ അ​ദ്ദേ​ഹം ചാ​ടിക്കട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഒ​രു ചു​വ​ടു പി​ഴ​ച്ചാ​ൽ മ​ര​ണ​ത്തി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം ചെ​ന്നു പ​തി​ക്കു​ക.

ത​ന്‍റെ പ​തി​നേ​ഴാം വ​യ​സു മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ സാ​ഹ​സി​ക​ത കാ​ണി​ക്കു​ന്ന​യാ​ളാ​ണ് യോ​ർ​ക്ക്ഷെ​യ​റി​ലെ ലീ​ഡ്സ് സ്വ​ദേ​ശി​യാ​യ നെ​ൽ​മെ​സ്. ആ​റു വ​ർ​ഷ​മാ​യി പാ​ർ​ക്കൗ​ർ പ​രി​ശീ​ലി​ക്കു​ന്ന ത​നി​ക്ക് ഇ​ത്ത​ര​മു​ള്ള സാ​ഹ​സി​ക​പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ ധാ​രാ​ളം പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. മ​ന​സി​ന് ശാ​ന്ത​ത​യും ഏ​കാ​ഗ്ര​ത​യും കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഇ​ത്ത​രം സാ​ഹ​സി​ക പ്ര​വ​ർ​ത്തി​ക​ൾ സു​ഗമ​മാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. മാ​ത്ര​മ​ല്ല പ​രി​ശീ​ല​നം ന​ട​ത്താ​തെ ആ​രും ഇ​ത് ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.