ഒ​ടു​വി​ൽ സാ​ക്ഷാ​ൽ ഐ.​എം. വി​ജ​യ​നും പ​റ​ഞ്ഞു: ഈ ​അ​പ​ര​ൻ പൊ​ളി​യാ​ണ്!
പ്ര​ശ​സ്ത ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നു​മാ​യു​ള്ള രൂ​പ​സാ​ദൃ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു പി​റ​വം എ​ട​യ​ക്കാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി ഷി​ൻ​സ് മാ​ത്യു തൊ​ടു​വ​യി​ൽ.

ഐ.​എം. വി​ജ​യ​ന്‍റെ ഛായ​യു​ണ്ടെ​ന്നു സ്വ​യം തോ​ന്നി​യ​തി​നൊ​പ്പം പ​ല​രും പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്തി​ടെ പെ​രു​വ​യി​ൽ ഒ​രു ഫു​ട്ബോ​ൾ ട​ർ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി താ​രം എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹെ​യ​ർ​സ്റ്റൈ​ലും മ​റ്റും അ​തേ​പ​ടി പ​ക​ർ​ത്തി.

ഫേ​സ്ബു​ക്കി​ലും മ​റ്റും ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​തോ​ടെ വൈ​റ​ലു​മാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ ഷി​ൻ​സി​ന്‍റെ ചി​ത്രം ഐ.​എം. വി​ജ​യ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റും ചെ​യ്തു. താ​മ​സി​യാ​തെ നേ​രി​ൽ കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഐ.​എം. വി​ജ​യ​ന്‍റെ ഒ​ദ്യോ​ഗി​ക അ​പ​ര​നാ​യ ഷി​ൻ​സി​ന് ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. പി​റ​വ​ത്ത് ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലി​ൽ കാ​മ​റാ​മാ​നാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണു സീ​രി​യ​ൽ താ​ര​വും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ഷി​ൻ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.