കനാലിൽ കുടുങ്ങിയ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോ വൈറൽ
ക​നാ​ലി​ൽ കു​ടു​ങ്ങിക്കിട​ന്ന കാ​ട്ടാ​ന​യെ ഒമ്പതു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷം പു​റ​ത്തെ​ത്തി​ച്ചു. ശ്രീ​ല​ങ്ക​യി​ലാ​ണ് ഏ​വ​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വം ആ​ദ്യം ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ വ​ന്യ​ജീ​വി വ​കു​പ്പി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​രുസം​ഘ​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ ഫ​ല​മാ​യാ​ണ് ആ​ന​യെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

രാ​ത്രി​യി​ൽ കാ​ട്ടി​ൽ നി​ന്നും എ​ത്തി​യ ആ​ന അ​റി​യാ​തെ ക​നാ​ലി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തു​ട​ർ​ന്ന് ശ​ക്ത​മാ​യി ഒ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​ൽ ന​ന്നേ പാ​ടു​പെ​ട്ട് തു​ന്പി​കൈ ഉ​യ​ർ​ത്തി നി​ന്തിനടക്കുക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് ഇ​തു​വ​ഴി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാണ് ആനയെ കണ്ടത്. ആ​ന​യു​ടെ മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​മാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...