കു​റ്റ​സ​മ്മ​ത​ത്തി​ന് പോ​ലീ​സി​ന്‍റെ പാ​മ്പ് വി​ദ്യ; ഒ​ടു​വി​ൽ മാ​പ്പ്
മോ​ഷ​ണ​കു​റ്റ​ത്തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ ക​ഴു​ത്തി​ൽ പാ​മ്പി​നെ അ​ണി​യി​ച്ച് പോ​ലീ​സി​ന്‍റെ ക്രൂ​ര​ത. ഇ​ന്തോ​നേ​ഷ്യ​യി​ലെ പാ​പു​വ​യി​ലാ​ണ് സം​ഭ​വം. ലോ​ക്ക​പ്പി​ലി​ട്ടി​രി​ക്കു​ന്ന യു​വാ​വി​ന്‍റെ കൈ​ക​ൾ ര​ണ്ടും പി​ന്നി​ലേ​ക്ക് കെ​ട്ടി​യി​ട്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ഏ​ക​ദേ​ശം ര​ണ്ട​ര മീ​റ്റ​ർ നീ​ള​മു​ള്ള പാ​മ്പി​നെ അ​ണി​യി​ച്ച​ത്.

ഇ​യാ​ൾ ഭ​യ​ന്ന് ക​ര​യു​മ്പോ​ൾ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചോ​ദി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കൂ​ടാ​തെ ഇ​ത് ക​ണ്ട് പോ​ലീ​സു​കാ​ര​ൻ ചി​രി​ക്കു​ക​യും ചെ​യ്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​നം ചെ​യ്ത പോ​ലീ​സി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​പാ​മ്പി​ന് വി​ഷ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.