ബാ​ഗി​ലൊ​ളി​പ്പി​ച്ച ക്രൂ​ര​ത; അഞ്ച് മാസം പ്രായമുള്ള കു​ഞ്ഞി​നെ ബാ​ഗി​ൽ നി​ന്നും ക​ണ്ടെ​ത്തി
വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ യാത്രക്കാരന്‍റെ ബാ​ഗി​നു​ള്ളി​ൽ നി​ന്നും അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. കു​ഞ്ഞി​നെ പാ​ക്കി​സ്ഥാ​നി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​താ​കാ​മെ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞി​നെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ന്ന​ത്. കു​ട്ടി​യെ കൂ​ടാ​തെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും ഗ്ലാ​സു​ക​ളും ഈ ​ബാ​ഗി​ൽ നി​റ​ച്ചി​രു​ന്നു. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ച്ച്ജി​എ​സ് ദാ​ലി​വാ​ൽ ആ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.