റോഡിലെ കുഴികള്‍ക്കിടയിലൂടെ അണിഞ്ഞൊരുങ്ങി വധു; വൈറല്‍ കല്യാണ ഫോട്ടോഷൂട്ട്
Wednesday, September 21, 2022 3:28 PM IST
വിവാഹവും അതിനോടനുബന്ധിച്ചുള്ള ചടങ്ങുകളും ഏറ്റവും വേറിട്ടതാക്കാന്‍ പുതു തലമുറ നന്നായി ശ്രമിക്കാറുണ്ട്. ഫോട്ടോഷൂട്ടുകള്‍ ആണ് മിക്കപ്പോഴും ഇത്തരത്തില്‍ വൈറലാകാറുള്ളതും.
ഇപ്പോളിതാ അണിഞ്ഞൊരുങ്ങിയ മണവാട്ടി കുഴികള്‍ നിറഞ്ഞ റോഡിലൂടെ നടന്നെത്തുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നിലമ്പൂര്‍ പൂക്കോട്ടുംപാടത്തു നിന്നുള്ള വിവാഹ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
പൂക്കോട്ടുംപാടം സ്വദേശിനിയായ സുജീഷയാണ് റോഡിലെ കുഴിയിലൂടെ ചിരിച്ചു കൊണ്ട് നടക്കുന്ന കല്യാണപ്പെണ്ണ്. നിലമ്പൂരിലെ ആരോ വെഡിംഗ് കമ്പനിയിലെ ഫോട്ടോഗ്രാഫര്‍ ആഷിഖ് ആരോ ആണ് ഇത്തരത്തിലൊരു ചിത്രത്തിന് പിന്നില്‍.
കല്യാണപ്പെണ്ണുമായി ചിത്രം പകര്‍ത്താന്‍ ലൊക്കേഷന്‍ തപ്പുമ്പോള്‍ റോഡിലെ കുഴിയും ചെളിവെള്ളവും നന്നേ ബുദ്ധിമുട്ടിച്ചു. എന്നാല്‍ ഫോട്ടോ ഷൂട്ട് റോഡില്‍ ആക്കികളയാം എന്ന് ആഷിഖ് ചിന്തിച്ചു.
ഫലത്തില്‍ കല്യാണക്കാര്യം ലോകം മൊത്തം അറിഞ്ഞു. ഈ ചിത്രം പകര്‍ത്തലിന്റെ വീഡിയോ ഇതിനകം 4.8 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി അഭിപ്രായങ്ങളും ദൃശ്യങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.