മ​ദ്യ​പാ​നി​യാ​യ പി​താ​വ് ബാ​ഗും പു​സ്ത​ക​വും ക​ത്തി​ച്ചു ക​ള​ഞ്ഞ​തി​ൽ മ​നം​നൊ​ന്ത് വീ​ട് വി​ട്ടി​റ​ങ്ങി​യ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക്ക് കേ​ര​ള പോ​ലീ​സി​ന്‍റെ ക​രു​ത​ൽ. അ​പ​ർ​ണ നാ​യ​ർ എ​ന്ന യു​വ​തി​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. കേ​ര​ള പോ​ലീ​സും ഫേ​സ്ബു​ക്ക് പേ​ജി​ൽ ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ആ​രും കാ​ണാ​തെ വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ കു​ട്ടി ഓ​ട്ടോ​യി​ൽ ക​യ​റി​യാ​ണ് പോ​യ​ത്. സം​ശ​യം തോ​ന്നി​യ ഓ​ട്ടോ​ഡ്രൈ​വ​ർ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ പേ​ര് പ​റ​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

അ​മ്മ​യും ടീ​ച്ച​റും വ​രു​ന്ന​ത് വ​രെ സ്നേ​ഹ​ത്തോ​ടെ​യും വാ​ത്സ​ല്യ​ത്തോ​ടെ​യും പ​രി​ച​രി​ച്ച പോ​ലീ​സ് കു​ട്ടി​ക്ക് എന്താണ് വേണ്ടതെന്ന് ആരാഞ്ഞു. ചെരിപ്പും ബാഗും വേണമെന്ന് അറിയിച്ചതോടെ പോലീസ് കുട്ടിക്ക് ഇത് വാങ്ങി നൽകി. അ​വ​ന​ത് വാ​ങ്ങി​ക്കൊ​ടു​ത്ത കാ​ക്കി​ക്കു​ള്ളി​ലെ ആ ​സ്നേ​ഹ​ത്തി​ന് എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കും എ​ന്ന് കു​റി​ച്ചാ​ണ് അ​പ​ർ​ണ നാ​യ​ർ ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.


ഫേസ്ബുക്ക് പോസ്റ്റ്