ഓ​ർ​മയിലേക്ക് ഒരു കിക്ക്..! കൊ​ച്ചു​മ​ക്ക​ൾ​ക്കൊ​പ്പം പ​ന്ത് ത​ട്ടുന്ന മാണിസാർ‌; ഒരു അപൂർവ വീഡിയോ
കേ​ര​ള രാ​ഷ്ട്രീയ​ത്തി​ലെ അ​തി​കാ​യ​നാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ വി​യോ​ഗം ക​ണ്ണീ​രോ​ടെ​യാ​ണ് ഓ​രോ മ​ല​യാ​ളി​യും അ​റി​ഞ്ഞ​ത്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ​ഹാ​യ​ത്തി​നാ​യി രാ​പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ച്ച പാ​ല​യു​ടെ സ്വ​ന്തം മാ​ണി​സാ​ർ ഇ​നി​യി​ല്ല എ​ന്ന സ​ത്യം അം​ഗീ​ക​രി​ക്കു​വാ​ൻ പ​ല​ർ​ക്കും ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല.

കെ.​എം. മാ​ണി കൊ​ച്ചു​മ​ക്ക​ൾ​ക്കൊ​പ്പം പ​ന്ത് ത​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വ​ല്യ​പ്പ​ന്‍റെ വി​യോ​ഗ​ത്തി​ൽ ദു​ഖ​മ​ട​ക്കു​വാ​ൻ സാ​ധി​ക്കാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു മ​ക​ൻ ത​ന്നെ​യാ​ണ് ഈ ​ഓ​ർ​മ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

വ​ള​രെ​യ​ധി​കം തി​ര​ക്കേ​റി​യ വ്യ​ക്തി​യാ​യി​രു​ന്നു​വെ​ങ്കി​ലും വീ​ട്ടി​ലെ​ത്തു​മ്പോ​ൾ സ്നേ​ഹ​നി​ധി​യാ​യി​രു​ന്ന അ​പ്പ​നും വ​ല്യ​പ്പ​നു​മൊ​ക്കെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി ത​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.