ഓടിക്കൊണ്ടിരുന്ന കാറിൽ ഇടിവെട്ടി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Tuesday, September 17, 2019 3:23 PM IST
തിരക്കേറിയ റോഡിലൂടെ പോയ വാഹനത്തിന് ഇടിവെട്ടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലാണ് സംഭവം. കനത്ത മഴയിലൂടെ പതിയെ നീങ്ങുന്ന വാഹനത്തിൽ ഇടിവെട്ടുകയായിരുന്നു.
കാറിന്റെ ബാറ്ററി നശിച്ചതല്ലാതെ യാത്രക്കാർക്ക് ഒരു പരിക്കുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറകെ വന്ന വാഹനത്തിന്റെ ഡാഷ്കാമിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.