സ്നേ​ഹ​വും അ​റി​വി​ല്ലാ​യ്മ​യും; നാ​ല് വ​യ​സു​കാ​ര​ന് വ​ള​ർ​ത്തു മ​ത്സ്യ​ത്തെ ന​ഷ്ട​മാ​യി
കൊ​ച്ചു​കു​ട്ടി​ക​ൾ​ക്ക് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളോ​ടു തോ​ന്നു​ന്ന സ്നേ​ഹം വ​ള​രെ കൗ​തു​കം നി​റ​ഞ്ഞ​താ​യി​രി​ക്കം. എ​ന്നാ​ൽ കൗ​തു​ക​ത്തി​ന്‍റെ അ​വ​സാ​നം താ​ൻ ഏ​റെ സ്നേ​ഹി​ച്ച മ​ത്സ്യ​ത്തെ ത​നി​ക്ക് എ​ന്ന​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്ന് ജോ​ർ​ജി​യ സ്വ​ദേ​ശി​യാ​യ നാ​ല് വ​യ​സു​കാ​ര​ൻ എ​വ​റെ​റ്റ് അ​റി​ഞ്ഞി​രു​ന്നി​ല്ല.

കു​റെ നാ​ളു​ക​ൾ​ക്കു മു​മ്പാ​ണ് മാ​താ​പി​താ​ക്ക​ൾ എ​വ​റെ​റ്റി​ന് വ​ള​ർ​ത്തു മ​ത്സ്യ​ത്തെ വാ​ങ്ങി ന​ൽ​കി​യ​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ത്സ്യ​ത്തി​ന് അ​വ​ൻ നീ​മോ എ​ന്ന പേ​രും ന​ൽ​കി. ഒ​രു ദി​വ​സ​ത്തെ മു​ഴു​വ​ൻ സ​മ​യ​വും അ​വ നീ​മോ​യു​ടെ അ​ടു​ക്ക​ലാ​യി​രു​ന്നു എ​വ​റെ​റ്റ് ചെ​ല​വ​ഴി​ച്ചി​രു​ന്ന​ത്.

ഒ​രു ദി​വ​സം എ​വ​റെ​റ്റി​ന്‍റെ അ​മ്മ നോ​ക്കു​മ്പോ​ൾ കാ​ണു​ന്ന​ത് നീ​മോ​യെ അ​ടു​ക്ക​ൽ കി​ട​ത്തി ഉ​റ​ങ്ങു​ന്ന എ​വ​റെ​റ്റി​നെ​യാ​ണ്. മ​ത്സ്യ​ത്തെ വെ​ള്ള​ത്തി​ൽ നി​ന്ന് എ​ടു​ത്താ​ൽ അ​ത് ച​ത്തു പോ​കു​മെ​ന്ന് എ​വ​റെ​റ്റി​ന് അ​റി​യി​ല്ലാ​യി​രു​ന്നു.

അ​മ്മ​യും അ​ച്ഛ​നും നീ​മോ ഇ​നി​യി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സ​ങ്ക​ടം സ​ഹി​ക്കാ​നാ​വാ​തെ എ​വ​റെ​റ്റ് പൊ​ട്ടി​ക്ക​ര​യു​ക​യും ചെ​യ്തു. നി​ഷ്ക്ക​ള​ങ്ക​മാ​യ സ്നേ​ഹ​വും അ​റി​വി​ല്ലാ​യ്മ​യും കാ​ര​ണം ത​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ത്സ്യ​ത്തെ ന​ഷ്ട​പ്പെ​ട്ട എ​വ​റെ​റ്റി​ന്‍റെ സ​ങ്ക​ടം മാ​റ്റു​വാ​ൻ പു​തി​യ മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ എ​വ​റെ​റ്റി​ന്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.