എല്ലാ പട്ടിക്കും ഒരു ദിവസം വരും എന്നൊക്കെ നാടന്‍ ഭാഷയില്‍ പലരും പറഞ്ഞു കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ ഈ സംഭവത്തിലെ നായയ്ക്ക് അന്നത്ര നല്ല ദിവസമല്ലായിരുന്നു. എന്നാല്‍ ഭാഗ്യം നിമിത്തം തീരെ മോശം ദിവസമായി മാറിയതുമില്ല.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലുള്ള ഒരു മൃഗശാലയാണിടം. അലഞ്ഞു തിരിഞ്ഞെത്തിയ രണ്ടുനായകള്‍ അവടേക്കെത്തിച്ചേര്‍ന്നു. നായകളിലൊന്നു എങ്ങനെയോ ഗൊറില്ല കിടന്ന കൂട്ടില്‍ അകപ്പെട്ടു. പിന്നീട് ആകെ പുകിലായിരുന്നു.

ഗൊറില്ല നായയെ ആക്രമിക്കാന്‍ ഓടിക്കുന്ന വീഡിയോ മൃഗശാല സന്ദര്‍ശിച്ച ഒരാള്‍ പകര്‍ത്തിയിരുന്നു. വീഡിയോയില്‍ ഗൊറില്ലയെ വെട്ടിച്ച് ഓടി നടക്കുന്ന നായയെ കാണാം. ഏതായാലും നായയെ പിന്നീട് രക്ഷിച്ചെന്നും രണ്ടു നായകളെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.