"വിവാഹം സ്വര്‍ഗത്തില്‍; എന്നാപ്പിന്നെ പ്രൊപ്പോസല്‍ ആകാശത്ത്’; വീഡിയോ കാണാം
Friday, January 13, 2023 1:09 PM IST
പ്രണയം പലരേയും സാഹസികരാക്കുമെന്നാണല്ലൊ. ചിലര്‍ കവിതകളിലൂടെ മറ്റ് ചിലര്‍ ചിത്രങ്ങളിലൂടെയൊക്കെ തങ്ങളുടെ പ്രണയം വെളിപ്പെടുത്താറുണ്ടല്ലൊ.
എന്നാൽ പ്രണയത്തിലും ഒരുപടി മുന്നിലാണ് പ്രണയിതാവിനോടുള്ള വിവാഹാഭ്യര്‍ഥന എന്നാണ് ഒരുപാടുപേര്‍ കരുതുന്നത്. പലരും തങ്ങളുടെ വിവാഹാഭ്യര്‍ഥന ഭാഗം മറ്റേയാള്‍ക്ക് ഒരു സര്‍പ്രൈസാകാന്‍ ആഗ്രഹിക്കാറുണ്ട്.
ഇത്തരത്തിലൊരു കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ശിവാജി ദൂബെ എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഒരു വിമാനത്തിലെ ഉള്‍ ദൃശ്യങ്ങളാണുള്ളത്.
ഒരു യുവാവ് ഒരു പോസ്റ്ററുമായി തന്‍റെ പ്രതിശ്രുത വധുവിന്‍റെ അടുക്കലേക്ക് വരികയാണ്. യുവാവിനെ തിരിച്ചറിഞ്ഞ യുവതി ആകെ അമ്പരക്കുകയാണ്. മറ്റുള്ള യാത്രക്കാര്‍ മാറി കൊടുക്കുമ്പോള്‍ അവള്‍ ഇറങ്ങി വരികയാണ്. ഉടനടി കാമുകന്‍ വിവാഹമോതിരം അവള്‍ക്കായി നീട്ടുന്നു.
യുവതി അത് വാങ്ങുമ്പോള്‍ പലരും കെെയടിക്കുന്നു. അവര്‍ ആലിംഗനം ചെയ്യുകയുമാണ്. എന്നാല്‍ കുറച്ച് യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുമില്ല എന്നതും വീഡിയോയില്‍ കാണാം.
മുംബൈയിലക്കുള്ള യാത്രയ്ക്കിടയിലാണ് ഈ സംഭവമെന്ന് ചിലര്‍ കമന്‍റുകളില്‍ കുറിക്കുന്നു. വിമാന ജീവനക്കാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയെതെന്നും അറിയുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്‍റുകളും ലഭിക്കുന്നുണ്ട്. "പാതിയാകാശത്ത് നല്ല പാതിയെ സ്വന്തമാക്കിയല്ലൊ. അഭിനന്ദനം' എന്നാെണാരു കമന്‍റ്.