"ഇതൊക്കെ എന്ത്...’;രാജവെമ്പാലയെ ഷാംപുവിട്ട് കുളിപ്പിക്കുന്ന യുവാവ്
Saturday, November 19, 2022 1:30 PM IST
പാമ്പെന്ന് കേട്ടാലെ സാധാരണക്കാരുടെ നല്ല ജീവന്‍ പോകും എന്നതാണ് വാസ്തവം. മാത്രമല്ല ചത്ത പാമ്പിനെ ഒന്നു കാണാന്‍ പോലും മിക്കവരും ഒന്നു മടിക്കും.
എന്നാല്‍ മായാവി സിനിമയില്‍ സലിം കുമാര്‍ "ഇതൊക്കെ എന്ത്' എന്ന് പറയുന്ന സ്റ്റൈലില്‍ ചിലരൊക്കെ പാമ്പിനെ കൂളായി കെെയില്‍ എടുക്കാറുണ്ട്. അതിനും മുകളില്‍ നില്‍ക്കുന്ന ഒരാളുടെ കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍.
ഡി. പ്രശാന്ത് നായര്‍ എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഒരാള്‍ ഒരു രാജവെമ്പാലയെ കുളിപ്പിക്കുന്നതാണുള്ളത്. വെറും കുളിപ്പിക്കലല്ല ഷാംപൂ ഉപയോഗിച്ച് നല്ലവണ്ണം മസാജ് ചെയ്താണ് ഇയാള്‍ ഇതിനെ കുളിപ്പിക്കുന്നത്.
നിരവധി അഭിപ്രായങ്ങളും ഈ വൈറല്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "കണ്ണുതള്ളി' എന്നാണൊരു കമന്‍റ്.