കാലിൽ ക്യൂആർ കോഡ് പച്ചകുത്തി യുവാവ്! സ്കാൻ ചെയ്താൽ എത്തുന്നത്...
Monday, January 18, 2021 10:08 PM IST
ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ ചെ​യ്യു​ക എ​ന്ന​ത് ഇ​ന്നൊ​രു സാ​ധാ​ര​ണ കാ​ര്യ​മാ​ണ്. ചി​ല​ർ കൈ​യി​ലാ​വും പ​ച്ച​കു​ത്തു​ക, ചി​ല​രാ​ക​ട്ടെ പു​റ​ത്താ​കും. ശ​രീ​രം മു​ഴു​വ​ൻ പ​ച്ച​കു​ത്തു​ന്ന​വ​രു​മു​ണ്ട്. ത​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​വും ശ​രീ​ര​ത്തി​ൽ ടാ​റ്റു ചെ​യ്യു​ക. അ​ത് പേ​രു​ക​ളാ​വാം, ചി​ത്ര​ങ്ങ​ളാ​വാം...

എ​ന്നാ​ൽ ക്യൂ​ആ​ർ കോ​ഡ് ശ​രീ​ര​ത്തി​ൽ പ​ച്ച​കു​ത്തി താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. യു​കെ​യി​ലെ ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ടി​ക്ക്ടോ​ക്കി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കാ​ലി​ന്‍റെ പു​റ​കി​ലാ​ണ് ടാ​റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​വാ​വി​ന്‍റെ കൂ​ട്ടു​കാ​ര​നാ​ണ് ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്പോ​ൾ എ​ത്തു​ന്ന​ത് യൂ​ട്യൂ​ബി​ലേ​ക്കാ​ണ്. ടാ​റ്റു ചെ​യ്ത യു​വാ​വി​ന്‍റെ ഇ​ഷ്ട​ഗാ​ന​ങ്ങ​ളാ​ണ് ക്യൂ​ആ​ർ കോ​ഡി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ആ ​പാ​ട്ടു​ക​ൾ യൂ​ട്യൂ​ബി​ൽ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.