അ​ഞ്ഞൂ​റ് അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും സാ​ഹ​സി​ക​പ്ര​ക​ട​നം; അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Friday, October 5, 2018 11:42 AM IST
അ​ഞ്ഞൂ​റ് അ​ടി മു​ക​ളി​ൽ നി​ന്ന സാ​ഹ​സി​ക പ്ര​ക​ട​നം ചെ​യ്ത​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും സു​ര​ക്ഷാ ഉ​പ​ക​ര​ണം വേ​ർ​പെ​ട്ടു പോ​യി. ചൈ​ന​യി​ലെ വാ​ൻ​ഷെം​ഗ് ഒ​ർ​ഡോ​വീ​ഷ്യ​ൻ തീം ​പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. സ​ന്ദ​ർ​ശ​ക​ർ​ക്ക് പേ​ടി​പ്പ​ടു​ത്തു​ന്ന സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്തു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ൽ ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജി​ച്ച പാ​ർ​ക്കാ​ണ് ഇ​ത്.

അ​ഞ്ഞൂ​റ് അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തു നി​ന്നും മ​റു​വ​ശ​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ന്ന പ്ര​ക​ട​ന​ത്തി​നാ​ണ് ഒ​രാ​ൾ എ​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ ശൂ​ന്യ​മാ​യ ഭാ​ഗ​ത്തു​കൂ​ടി ചാ​ടി വേ​ണം പോ​കു​വാ​ൻ. ഈ ​സ​മ​യം അ​പ​ക​ടം ഒ​ന്നും സം​ഭ​വി​ക്കാ​തി​രി​ക്കു​വാ​നാ​ണ് സ​ന്ദ​ർ​ശ​ക​ന്‍റെ ശ​രീ​ര​ത്തി​ൽ സു​ര​ക്ഷാ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​ൻ പാ​ല​ത്തി​ൽ കൂ​ടി ചാ​ടി പോ​കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന സു​ര​ക്ഷാ​ഉ​പ​ക​ര​ണം വേ​ർ​പ്പെ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. പ​ക്ഷെ അ​ദ്ദേ​ഹം സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി പ്ര​ച​രി​ക്കു​ന്ന പേ​ടി​പ്പ​ടു​ത്തു​ന്ന ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് പ്ര​തി​ക​ര​ണ​വു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.