മെർലിൻ മൺറോയുടെ രൂപത്തിൽ ഒത്തു കൂടിയത് 270 പേർ
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച് ക​ട​ന്നു​പോ​യ ഹോ​ളി​വു​ഡ് സു​ന്ദ​രി​യാ​യി​രു​ന്നു മെ​ർ​ലി​ൻ മ​ണ്‍​റോ. മ​ണ്‍​റോ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​ർ ഇ​പ്പോ​ഴു​മു​ണ്ട് എ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്‌ലെയ്ഡി​ൽ ന​ട​ന്ന​ത്.

മെ​ർ​ലി​ൻ മ​ണ്‍​റോ​യു​ടെ പ്ര​ശ​സ്ത​മാ​യ വെ​ള്ള ഫ്രോ​ക്കും ധ​രി​ച്ച് അ​വ​രെ​പ്പോ​ലെ മേ​യ്ക്ക് അ​പ്പ് ചെ​യ്ത സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും കു​ട്ടി​ക​ളു​മ​ട​ക്കം 270 പേ​രാ​ണ് അ​ഡ്‌ലെയ്ഡി​ലെ ക​ട​ൽ​പ്പു​റ​ത്ത് ഒ​ത്തു കൂ​ടി​യ​ത്. കാ​ൻ​സ​ർ റി​സേ​ർ​ച്ചി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ഒ​രു പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ർ​ലി​ൻ മ​ണ്‍​റോ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.



മെ​ർ​ലി​ൻ മ​ണ്‍​റോ​യു​ടെ രൂ​പ​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി​യ സം​ഗ​മം എ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡും ഈ ​സം​ഗ​മം നേ​ടി. സം​ഗ​മ​ത്തി​നെ​ത്തി​യ​വ​രെ​ല്ലാം മെ​ർ​ലി​ൻ പ്ര​ശ​സ്ത​മാ​ക്കി​യ വെ​ളു​ത്ത ഫ്രോ​ക്കാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്. മി​ക്ക​വ​രും മെ​ർ​ലി​ന്‍റെ ഹെ​യ​ർ സ്റ്റെ​ലി​ലു​ള്ള വിഗ്ഗും ധ​രി​ച്ചി​രു​ന്നു. മെ​യ്ക്ക​പ്പി​ന്‍റെ ഭാ​ഗ​മ​യി മെ​ർ​ലി​ന്‍റെ ചു​ണ്ടി​ന്‍റെ സ​മീ​പ​ത്തെ മ​റു​കും എ​ല്ലാ​വ​രും കു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.