ജലം അമൂല്യമാണ്, പാഴാക്കരുത്; വിലയേറിയ സന്ദേശം മനുഷ്യന് പകർന്ന് നൽകി കുരങ്ങൻ
Monday, August 5, 2019 1:21 PM IST
ശുദ്ധജലം പാഴാക്കരുതെന്ന വലിയ സന്ദേശം പകർന്ന് നൽകി കുരങ്ങൻ. പൊതുസ്ഥലത്തെ ടാപ്പിൽ നിന്നും വെള്ളം കുടിക്കുന്ന കുരങ്ങൻ വെള്ളം പാഴാക്കാതിരിക്കുവാൻ ടാപ്പ് അടച്ച് മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ടിക് ടോക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട വീഡിയോ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്.വൈ. ഖുറൈഷി ട്വീറ്റ് ചെയ്തിരുന്നു. "മനുഷ്യനുള്ള മനോഹരമായ സന്ദേശം' എന്നാണ് ട്വീറ്റ് ചെയ്ത് അദ്ദേഹം കുറിച്ചത്.