പഴയ എല്‍ക്ലാസിക്കോ ഓര്‍മയില്‍ കോമ്പു കോര്‍ത്ത് സഹതാരങ്ങള്‍
Tuesday, July 26, 2022 11:21 AM IST
ഫുട്ബോളിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് എല്‍ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന റയല്‍ മാഡ്രിഡും ബാഴ്സലോണ പേരാട്ടം. കളിക്കളത്തിലെ വാശി പലപ്പോഴും താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്ക് നയിക്കാറുണ്ട്.
ലയണല്‍ മെസി ബാഴ്സയും സെര്‍ജിയോ റാമോസ് റയലിനെയും നയിച്ചപ്പോഴും ഇരുവരും തമ്മില്‍ പോരട്ടിച്ചിട്ടുണ്ട്. എന്നാല്‍ വീറും വാശിയോടെയും എല്‍ക്ലാസിക്കോയില്‍ ഏറ്റുമുട്ടിയവര്‍ കഴിഞ്ഞ സീസണില്‍ പി.എസ്.ജിയില്‍ എത്തിയിരുന്നു. സഹതാരങ്ങളായതിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി മാറി.
എന്നാല്‍ പ്രീ സീസണ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ ടാക്കിള്‍ ചെയ്ത റാമോസിനോട് മെസി അത്യപ്തി പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.പരീശിലന മത്സരത്തില്‍ രണ്ട് കളിക്കാരും എതിര് ടീമുകളിലായിരുന്നു ഇടംപിടിത്.
മെസിയുടെ മുന്നേറ്റം റാമോസ് തടയാന്‍ ശ്രമിച്ചെങ്കിലും ടാക്കിള്‍ മറികടന്നു മുന്‍ ബാഴ്സ താരം ഗോള്‍ നേടി. ഇതിന് പിന്നാലെ റാമോസിന്റെ അടുത്തേക്ക് എത്തിയ മെസി അനാവശ്യ ടാക്കിളിലുള്ള നീരസം രേഖപ്പെട്ടുത്തി. കുറച്ചു കഴിഞ്ഞു റാമോസ് മെസിക്കു അടുത്തേക്കു വീണ്ടും എത്തുന്നതും മെസി അത്യപ്തിയോടെ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.