ഗതികെട്ടാൽ പാന്പും പോസ്റ്റിൽ കയറും; ലൈൻ നന്നാക്കാനല്ല, ജീവൻ രക്ഷിക്കാൻ!
Monday, April 19, 2021 6:50 PM IST
ഒരു പാന്പിനും തന്റെ ഗതി വരരുതേയെന്നാവും തായ്ലൻഡിലെ ഒരു പെരുന്പാന്പിന്റെ ആത്മഗതം. സംഭവം എന്നാണെന്നല്ലേ? നാട് കാണാനെത്തിയതായിരുന്നു കക്ഷി. പക്ഷെ സംഗതി കൈവിട്ടുപോയി. ഇഴഞ്ഞെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് നായകൾ കുരച്ചുകൊണ്ട് പിന്നാലെ കൂടുകയായിരുന്നു.
നായകൾ കടിക്കാൻ ഓടിച്ചാൻ മനുഷ്യൻ എന്താവും ചെയ്യുക. ഉയരമുള്ള മരത്തിലോ മറ്റോ കയറി രക്ഷപ്പെടും. ഗതികെട്ട് പെരുന്പാന്പും ഒടുവിൽ അടുത്തുള്ള വൈദ്യൂതപോസ്റ്റിനെ ആശ്രയിച്ചു. വളർത്തു നായയുടെ കുരകേട്ടെത്തിയ ഉടമ സർപൻവോങാണ് പോസ്റ്റിൽ പെരുന്പാന്പിനെ കണ്ടത്. 20 അടിയോളം ഉയരമുള്ള പോസ്റ്റിലാണ് പാന്പ് കയറിയത്.
രക്ഷാപ്രവർത്തകർ എത്തിയാണ് പാമ്പിനെ പോസ്റ്റിനു മുകളിൽ നിന്നും താഴേയിറക്കിയത്. 10 അടിയോളം നീളമുണ്ടായിരുന്നു പിടികൂടിയ പാമ്പിന്. പാമ്പിനെ പിന്നീട് ചാക്കിനുള്ളിലാക്കി വനത്തിനുള്ളിൽ തുറന്നു വിട്ടതായി ഇവർ വ്യക്തമാക്കി.