മോദിയില്ലെങ്കില്‍ ഞങ്ങളുമില്ല; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായി ഹാഷ്ടാഗുകള്‍
Tuesday, March 3, 2020 5:06 PM IST
സാമൂഹ്യമാധ്യമങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും പ്രചരിച്ചിരുന്നു.
അദ്ദേഹത്തിന് പിന്തുണയറിയിച്ച് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കരുതെന്ന #NoSir, #IwillAlsoLeaveTwitter എന്നീ ഹാഷ്ടാഗുകള്‍ സോഷ്യല്‍മീഡിയയില്‍ ട്രൈന്ഡായി. നരേന്ദ്രമോദി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചാല്‍ ഞങ്ങളും ഉപേക്ഷിക്കുമെന്ന തരത്തിലാണ് കൂടുതല്‍ ആളുകളും പ്രതികരിച്ചത്.

സോഷ്യല്‍മീഡിയ ലോകത്ത് ലോകത്തിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്നയാളാണ് നരേന്ദ്രമോദി. എന്നാല്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കില്ല എന്നാണ് നരേന്ദ്രമോദി നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ പ്രതികരണം.
മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിത ദിനത്തില്‍ സ്ത്രീകള്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. #SheInspiresus എന്ന ഹാഷ്ടാഗില് സ്ത്രീകള്‍ സ്വാധീനിച്ച കഥകള്‍ പങ്കുവയ്ക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കഥകള്‍ നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കും.അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.