ഡോൾഫിനു പ്രണയജ്വരം; അരികിൽ പോകരുതെന്നു മുന്നറിയിപ്പ്
Thursday, September 2, 2021 5:36 PM IST
മ​നു​ഷ്യ​രെ കാ​ണു​മ്പോ​ള്‍ വി​വി​ധ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും മ​നു​ഷ്യ​ര്‍​ക്കൊ​പ്പം പ​ന്ത് ക​ളി​ക്കാ​നൊ​ക്കെ കൂ​ടു​ന്ന ഡോ​ള്‍​ഫി​നു​ക​ളെ കാ​ണാ​റു​ണ്ട​ല്ലേ. അ​വ​യെ കാ​ണു​ന്ന​തും അ​വ​യു​ടെ അ​ഭ്യാ​സ​ങ്ങ​ള്‍ കാ​ണു​ന്ന​തും മ​നു​ഷ്യ​ര്‍​ക്കും കൗ​തു​ക​ക​ര​മാ​ണ്.​

എ​ന്നാ​ല്‍, കോ​ണ്‍​വാ​ള്‍ ഹാ​ര്‍​ബ​റി​ലെ ഡോ​ള്‍​ഫി​ൻ ആ​ളി​ത്തി​രി പി​ശ​കാ​ണെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. ഇ​ത്തി​രി പ്ര​ണ​യ​ജ്വ​രം കൂ​ടു​ത​ലാ​ണെ​ന്ന​താ​ണ് പു​ള്ളി​യു​ടെ പ്ര​ശ്നം.

അ​തി​ലെ​ന്താ കു​ഴ​പ്പം പു​ള്ളി പ്ര​ണ​യി​ച്ചോ​ട്ടെ എ​ന്നു ക​രു​താ​ൻ വ​ര​ട്ടെ, മ​നു​ഷ്യ​രെ കാ​ണു​ന്പോ​ഴാ​ണ് ഡോ​ൾ​ഫി​ന്‍റെ പ്ര​ണ​യ​ജ്വ​രം കൂ​ടു​ന്ന​തെ​ന്നാ​ണ് പ്ര​ശ്നം. അ​ടു​ത്തെ​ത്തു​ന്ന മ​നു​ഷ്യ​രെ കാ​മു​കി​യാ​യി ക​ണ്ടാ​ലു​ള്ള കു​ഴ​പ്പം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

ജാ​ഗ്ര​താ നി​ർ​ദേ​ശം

പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​ക്ക് എ​ന്നാ​ണ് ഡോ​ള്‍​ഫി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന ആ​ളു​ക​ള്‍​ക്കൊ​പ്പം പെ​ട്ടെ​ന്നു നി​ക്ക് കൂ​ട്ടാ​കും. അ​തു ചി​ല​പ്പോ​ള്‍ ആ​ളു​ക​ള്‍​ക്ക് ഉ​പ​ദ്ര​വ​മാ​യി മാ​റു​ന്ന പ​ല സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. അ​തു​കൊ​ണ്ട് നി​ക്കു​മാ​യി കൂ​ട്ടു​കൂ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​റു​ണ്ട്.

ചി​ല​രൊ​ക്കെ നി​ക്കി​ന്‍റെ പ്ര​ണ​യ ചേ​ഷ്ട​ക​ള്‍​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് ഡോ​ൾ​ഫി​ന്‍റെ വീ​ഡി​യോ അ​ട​ക്കം ചി​ത്രീ​ക​രി​ച്ചു വി​ദ​ഗ്ധ​ർ വി​ശ​ക​ല​നം ന​ട​ത്തി​യ​ത്. അ​ടു​ത്തെ​ത്തു​ന്ന മ​നു​ഷ്യ​രെ കാ​മു​കി​യെ​പ്പോ​ലെ​യാ​ണ് ഡോ​ൾ​ഫി​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നു വി​ദ​ഗ്ധ​ർ തി​രി​ച്ച​റി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഡോ​ള്‍​ഫി​നും ആ​ശ​യ​ക്കു​ഴ​പ്പം

ചു​റ്റും ആ​ളു​ക​ള്‍ എ​ത്തു​മ്പോ​ള്‍ ഡോ​ള്‍​ഫി​നു​ക​ള്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കും. ഡോ​ള്‍​ഫി​നു​ക​ള്‍ വ​ള​രെ ശ​ക്ത​രാ​ണ്, അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​മാ​യി ഇ​ട​പെ​ടു​ന്ന​തു സൂ​ക്ഷി​ച്ചു വേ​ണം. ഇ​ല്ലെ​ങ്കി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കാം.

ക​ഴി​ഞ്ഞ വേ​ന​ല്‍​ക്കാ​ല​ത്താ​ണ് നി​ക്കി​നെ ആ​ദ്യ​മാ​യി കോ​ണ്‍​വാ​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ''ഒ​റ്റ​പ്പെ​ട്ട ഡോ​ള്‍​ഫി​നു​ക​ള്‍ മ​നു​ഷ്യ​രു​മാ​യി ബ​ന്ധം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നു വേ​ള്‍​ഡ് അ​നി​മ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക കാ​ത​റി​ന്‍ വൈ​സ് പ​റ​ഞ്ഞു.

മ​നു​ഷ്യ​രു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി ശീ​ല​മാ​ക്കി​യാ​ല്‍ ഡോ​ള്‍​ഫി​നു​ക​ളു​ടെ സ്വ​ഭാ​വം കൂ​ടു​ത​ല്‍ വ​ഷ​ളാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.​അ​തു​കൊ​ണ്ട് കോ​ണ്‍​വാ​ളി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രോ​ടു വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ഡോ​ള്‍​ഫി​നു​ക​ളു​മാ​യി സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.