യു​എ​ഇ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വോ​യി​സ്, വീ​ഡി​യോ കോ​ളു​ക​ൾ​ക്ക് പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ
Sunday, September 23, 2018 1:09 PM IST
യു​എ​ഇ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വോ​യി​സ്, വീ​ഡി​യോ കോ​ളു​ക​ൾ​ക്ക് പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ. വി​ഒ​ഐ​പി (വോ​യി​സ് ഓ​വ​ർ ഐ​പി) ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന എ​ത്തി​സ​ലാ​ത്ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ച്ച്ഐ​യു മെ​സഞ്ചർ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ന്‍റ​ർ​നെ​റ്റ് വോ​യി​സ്, വീ​ഡി​യോ കോ​ൾ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സ്മാ​ർ​ട്ഫോ​ണ്‍, ടാ​ബ്‌ല​റ്റ്, ഡെ​സ്ക്‌ടോ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് എ​ച്ച്ഐ​യു മെ​സഞ്ചറെ​ന്ന് എ​ത്തി​സ​ലാ​ത്ത് വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ലോ​ക​ത്തെ​വി​ടേ​ക്കും വോ​യി​സ്, എ​ച്ച്ഡി വീ​ഡി​യോ കോ​ളു​ക​ൾ ചെ​യ്യാ​ൻ ക​ഴി​യും. 200 കോ​ണ്‍​ടാ​ക്ടു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ചാ​റ്റി​നും ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ബി​ഒ​ടി​ഐ​എം, സി​എം​ഇ എ​ന്നി​വ​യാ​ണ് എ​ത്തി​സ​ലാ​ത്ത് പ്ലാ​റ്റ്ഫോ​മി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന മ​റ്റ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ. ഈ ​ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​ല്ലാം ര​ണ്ടാ​ഴ്ച​ത്തേ​ക്കു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. സൗ​ജ​ന്യ കാ​ലാ​വ​ധി​ക്കു​ശേ​ഷം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പ​ണം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് എ​ത്തി​സ​ലാ​ത്ത് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.