മ​റ്റൊ​രു ചീ​ങ്ക​ണ്ണി​യെ വി​ഴുങ്ങു​വാ​ന്‍ ശ്ര​മി​ക്കു​ന്നു; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച
Saturday, March 16, 2024 11:38 AM IST
വ​ന്യ​ത എ​ന്ന​ത് പ​ല​പ്പോ​ഴും ന​മ്മു​ടെ ചി​ന്ത​ക​ളു​ടെ അ​ത്ര ആ​ഴ​ത്തി​ല്‍ എ​ത്ത​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ ചി​ല കാ​ഴ്ച​ക​ള്‍ അ​തിന്‍റെ ഭീ​ക​ര​ത എ​ന്തെ​ന്ന് ന​മ്മ​ളെ അ​റി​യി​ക്കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നേ​രി​ട്ട​ല്ലാ​തെ​യും ന​മു​ക്ക​ത് മ​ന​സി​ലാ​ക്കാ​നാ​കു​ന്നു.

അ​ത്ത​ര​മൊ​രു കാ​ഴ്ച​യി​പ്പോ​ള്‍ നെ​റ്റി​സ​ണെ ഞെ​ട്ടി​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി പ്രേ​മി​യാ​യ മൈ​ക്ക് ഹോ​ള്‍​സ്റ്റ​ണ്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കി​ട്ട വീ​ഡി​യോ​യി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു ച​തു​പ്പു​നി​ല​ത്തി​ല്‍ ഉ​ള്ള ര​ണ്ട് ചീ​ങ്ക​ണ്ണി​ക​ളെ കാ​ണാം. അ​വ​യി​ല്‍ ഒ​രെ​ണ്ണം മ​റ്റേ​തി​നെ അ​ക​ത്താ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഒ​രു ചീ​ങ്ക​ണ്ണി മ​റ്റേ ചീ​ങ്ക​ണ്ണി​യു​ടെ താ​ടി​യെ​ല്ലി​ല്‍ പി​ടി​ച്ച് ബ​ല​മാ​യി നി​ല​ത്ത് അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​ണ്.

ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ച്ചു. "അ​തി​ഭ​യാ​ന​ക​മാ​യ കാ​ഴ്ച. സ്വ​ന്തം വ​ര്‍​ഗ​ത്തെ​യാ​ണ് അ​തി​ങ്ങ​നെ ഇ​ല്ലാ​താ​ക്കു​ന്ന​ത്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "കാ​ട് ഒ​രു ഭ്രാ​ന്ത​ന്‍ സ്ഥ​ല​മാ​ണ്'എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.