ഓ​​ണം ഡി​​ജി​​റ്റ​​ലാ​​യി; സ​​ദ്യ​​വ​​ട്ട​​ങ്ങ​​ൾ യു​​ട്യൂ​​ബി​​ൽ
കോ​​ട്ട​​യം: കോ​​വി​​ഡ് ജാ​​ഗ്ര​​ത​​യി​​ൽ ഓ​​ണാ​​ഘോ​​ഷം ഡി​​ജി​​റ്റ​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഓ​​ണാ​​ഘോ​​ഷ​​ത്തി​​ൽ പ്ര​​ധാ​​നം ഓ​​ണ​​സ​​ദ്യ​​യാ​​ണ്. പ​​തി​​നാ​​റു​​കൂ​​ട്ടം ക​​റി​​ക​​ളും പാ​​യ​​സ​​വും കൂ​​ട്ടി​​യു​​ള്ള തി​​രു​​വോ​​ണ സ​​ദ്യ​​യി​​ല്ലാ​​തെ ഓ​​ണ​​മി​​ല്ല.

കോ​​വി​​ഡ് മ​​ഹാ​​മാ​​രി മൂ​​ലം ഓ​​ണാ​​ഘോ​​ഷ​​ത്തി​​നു മ​​ങ്ങ​​ലേ​​റ്റെ​​ങ്കി​​ലും ഏ​​വ​​രും ചെ​​റി​​യ സ​​ദ്യ​​വ​​ട്ട​​ങ്ങ​​ളു​​മാ​​യി ഓ​​ണ​​സ​​ദ്യ ഒ​​രു​​ക്കാ​​നു​​ള്ള തി​​ര​​ക്കി​​ലാ​​ണ്. വ​​ലി​​യ ഹോ​​ട്ട​​ലു​​ക​​ളും മ​​റ്റും ഓ​​ണ്‍​ലൈ​​നി​​ൽ ഓ​​ണ​​സ​​ദ്യ​​യു​​ടെ ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു. പാ​​ഴ്സ​​ലി​​നെ​​യാ​​ണു പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തെ​​ങ്കി​​ലും സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​ച്ച് ഇ​​രു​​ന്ന് ഓ​​ണ​​സ​​ദ്യ ക​​ഴി​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കേ​​റ്റ​​റിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കാ​​ണെ​​ങ്കി​​ൽ മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കി​​ട്ടി​​യ സ​​ദ്യ​​യു​​ടെ പ​​കു​​തി​​പോ​​ലും ഓ​​ർ​​ഡ​​ർ ഇ​​ത്ത​​വ​​ണ​​യി​​ല്ല.

വീ​​ടു​​ക​​ളി​​ലെ ഓ​​ണ​​സ​​ദ്യ​​യും ഡി​​ജി​​റ്റ​​ലാ​​യി. ഫേ​​സ് ബു​​ക്കും യു​​ട്യൂ​​ബും നോ​​ക്കി പാ​​ച​​ക​​ക്കു​​റി​​പ്പു​​ക​​ൾ നോ​​ക്കി സ​​ദ്യ​​ഒ​​രു​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചു. കി​​ച്ച​​ടി, പ​​ച്ച​​ടി, അ​​വി​​യ​​ൽ, സാ​​ന്പാ​​ർ, കൂ​​ട്ടു​​ക​​റി, മ​​ധു​​ര​​ക്ക​​റി, പു​​ളി​​യി​​ഞ്ചി എ​​ന്നു​​വേ​​ണ്ട, എ​​ല്ലാ സ​​ദ്യ​​വ​​ട്ട​​ക്കൂ​​ട്ടു​​ക​​ളു​​ടെ​​യും പാ​​ച​​ക​​വി​​ധി​​ക​​ൾ ഒ​​ന്നു പ​​ര​​തി​​യാ​​ൽ ല​​ഭി​​ക്കും.

പാ​​ച​​ക വി​​ദ​​ഗ്ധ​​ൻ പ​​ഴ​​യി​​ടം മോ​​ഹ​​ന​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ മ​​ക​​ൻ യ​​ദു​​കൃ​​ഷ്ണ​​ൻ അ​​ച്ഛ​​നി​​ൽ​​നി​​ന്നും കി​​ട്ടി​​യ കൈ​​പ്പു​​ണ്യ​​വു​​മാ​​യി രൂ​​ചി​​ക്കൂ​​ട്ടു​​ക​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന യു​​ട്യൂ​​ബ് ചാ​​ന​​ലാ​​ണ് ഈ ​​ഓ​​ണ​​ക്കാ​​ല​​ത്ത് തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ലോ​​ക്ക്ഡൗ​​ണ്‍ കാ​​ല​​ത്ത് ക​​ല്യാ​​ണ സ​​ദ്യ​​ക​​ൾ മു​​ട​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് യ​​ദു പ​​ഴ​​യി​​ടം രു​​ചി എ​​ന്ന പേ​​രി​​ൽ ചാ​​ന​​ൽ തു​​ട​​ങ്ങി​​യ​​ത്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ചാ​​ന​​ൽ സ​​ബ്സ്ക്രൈ​​ബ് ചെ​​യ്തു ക​​ഴി​​ഞ്ഞു.



നോ​​ണ്‍​വെ​​ജ് പാ​​ച​​കം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന നി​​ര​​വ​​ധി ചാ​​ന​​ലു​​ക​​ളു​​ടെ ഇ​​ട​​യി​​ലാ​​ണ് യ​​ദു​​വി​​ന്‍റെ വെ​​ജി​​റ്റേ​​റി​​യ​​ൻ പാ​​ച​​ക കു​​റി​​പ്പു​​ക​​ൾ മാ​​ത്രം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പു​​തി​​യ ചാ​​ന​​ൽ. സ്വ​​ന്തം രു​​ചി​​പ്പെ​​രു​​മ​​യ്ക്കൊ​​പ്പം പ്ര​​മു​​ഖ​​രു​​ടെ പാ​​ച​​ക​​ക്കു​​റി​​പ്പു​​ക​​ളും ചാ​​ന​​ലി​​ലു​​ണ്ട്.

വീ​​ട്ട​​മ്മ​​മാ​​ർ സ​​ദ്യ​​വ​​ട്ടം ഒ​​രു​​ക്കാ​​ൻ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തി​​ര​​യു​​ന്ന മ​​റ്റൊ​​രു യുട്യൂ​​ബ് ചാ​​ന​​ലാ​​ണ് കു​​ക്കിം​​ഗ് വി​​ത്ത് സു​​മ ടീ​​ച്ച​​ർ എ​​ന്ന ചാ​​ന​​ൽ. സി​​എം​​എ​​സ് കോ​​ള​​ജി​​ലെ മു​​ൻ ര​​സ​​ത​​ന്ത്ര വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​ൻ പ്ര​​ഫ. ശി​​വ​​ദാ​​സി​​ന്‍റെ ഭാ​​ര്യ​​യും കു​​മാ​​ര​​ന​​ല്ലൂ​​ർ ദേ​​വീ​​വി​​ലാ​​സം സ്കൂ​​ളി​​ലെ മു​​ൻ ഹെ​​ഡ്മി​​സ്ട്ര​​സു​​മാ​​യി​​രു​​ന്ന സു​​മ ശി​​വ​​ദാ​​സി​​ന്‍റെ ഈ ​​ചാ​​ന​​ൽ ഇ​​തി​​നോ​​ട​​കം​​ത​​ന്നെ ശ്ര​​ദ്ധ നേ​​ടി​​ക്ക​​ഴി​​ഞ്ഞു.



ഓ​​ണ​​സ​​ദ്യ​​യു​​ടെ എ​​ല്ലാ വി​​ഭ​​വ​​ങ്ങ​​ളും സു​​മ ഈ ​​ചാ​​ന​​ലി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്. കി​​ച്ച​​ടി, ഇ​​ഞ്ചി​​ക്ക​​റി, അ​​ട​​പ്ര​​ഥ​​മ​​ൻ തു​​ട​​ങ്ങി സു​​മ​​യു​​ടെ സ്പെ​​ഷ​​ൽ ഓ​​ണ​​വി​​ഭ​​വ​​ങ്ങ​​ൾ ഇ​​ന്നു മു​​ത​​ൽ ചാ​​ന​​ലി​​ലു​​ണ്ട്. ഇം​​ഗ്ലീ​​ഷി​​ലും മ​​ല​​യാ​​ള​​ത്തി​​ലു​​മാ​​യി പാ​​ച​​ക സം​​ബ​​ന്ധ​​മാ​​യ 12ല​​ധി​​കം പു​​സ്ത​​ക​​ങ്ങ​​ളും സു​​മ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്.

ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.