ക്ലാസില്‍ മദ്യപിച്ചെത്തിയ പ്രഫസര്‍; വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങള്‍
Friday, September 23, 2022 11:43 AM IST
അധ്യാപകരെന്നാല്‍ സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും മാതൃകയാകേണ്ടവര്‍ എന്നാണ് പൊതുധാരണ. എന്നാല്‍ ചിലപ്പോഴെങ്കിലും ചില അധ്യാപകര്‍ തങ്ങളുടെ പദവിയുടെ മാന്യത കളഞ്ഞ് കുളിക്കാറുണ്ട്.
അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പഞ്ചാബിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയിലാണ് സംഭവം. രവീന്ദര്‍ കുമാര്‍ എന്ന പ്രഫസറാണ് മദ്യപിച്ച് ക്ലാസിലെത്തിയത്.
കണക്കധ്യാപകനായ അദ്ദേഹം കുടിച്ചിട്ട് ക്ലാസില്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയുമുണ്ടായി. ചില വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.
ഏതായാലും രജനി സിംഗ് എന്ന മാധ്യമപ്രവര്‍ത്തക തന്റെ ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. നെറ്റീസണ്‍ ലോകത്ത് ചര്‍ച്ചയായതോടെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായി.
വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന ഇത്തരം ആളുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ചിലര്‍ കമന്റുകളില്‍ പറയുന്നത്.