വീടിനുള്ളിൽ വമ്പൻ പെരുമ്പാമ്പ്; പിടിക്കാനെത്തിയവർ ആ കാഴ്ച കണ്ടു ഞെട്ടി !
Friday, September 27, 2019 5:09 PM IST
വീടിനുള്ളിൽ കയറിയ വന്പൻ പെരുമ്പാമ്പിനെ പിടിക്കാൻ നാട്ടുകാർ ഒത്തുകൂടിയപ്പോൾ പെരുമ്പാമ്പിന്റെ വായിൽ നിന്ന് ചാടിപ്പോയത് വലിയൊരു ഉടുമ്പ്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറന്നു കളിക്കുന്നത്.
തായ്ലൻഡിലാണ് സംഭവം. വീർത്ത വയറുമായി ഒന്നനങ്ങാൻ പോലും പറ്റാത്ത നിലയിൽ വീടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ട വൃദ്ധ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ പാന്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് പാന്പിന്റെ വായിൽ നിന്നും ഉടുന്പ് ചാടിപ്പോകുകയായിരുന്നു.
പെരുന്പാന്പിന്റെ വായിൽ അകപ്പെട്ട് പോകുന്നവ വീണ്ടും രക്ഷപെടുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ ഈ ഉടുന്പ് ചത്തില്ല. സംഭവത്തിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ആളുകൾ കൂടിയതോടെ പെരുന്പാന്പ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല വിഴുങ്ങിയ ഉടുന്പിനെ പുറത്തേക്ക് തുപ്പുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.തന്റെ 10 വർഷത്തെ സർവീസീൽ ആദ്യമായിട്ടാണ് ഇത്തരം സംഭവം കാണുന്നതെന്ന് രക്ഷാസേനയിലുണ്ടായിരുന്ന സോംജെദ് പറഞ്ഞു. എന്തായാലും ഉടുന്പ് സ്റ്റാറായെന്നു പറഞ്ഞാൽ മതിയല്ലോ...