100 മീറ്റര്‍ ഓട്ടത്തില്‍ ഗിന്നസ് റിക്കാര്‍ഡ് തീര്‍ത്ത് റോബോട്ട്; വീഡിയോ കാണാം
Thursday, September 29, 2022 10:25 AM IST
മനുഷ്യ നിര്‍മിതങ്ങളായ യന്ത്രങ്ങള്‍ കൗതുകത്തില്‍ നിന്നും സമൂഹത്തിനാകെ ഉപയോഗമാകുന്ന തലത്തിലേക്ക് എത്തപ്പെട്ട ഒരു കാല ഘട്ടമാണല്ലൊ ഇപ്പോള്‍. കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ എല്ലാ മേഖലയിലും ശാസ്ത്രം പരീക്ഷിക്കുകയാണ്.
യുദ്ധങ്ങള്‍ക്കായി മറ്റും ഉപയോഗിക്കുന്ന ചില വേറിട്ട റോബോട്ടുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നു. ഇപ്പോളിതാ ഓട്ട മത്സരത്തില്‍ റിക്കാര്‍ഡ് തീര്‍ത്ത ഒരു റോബോട്ടണ് നെറ്റീസണ്‍ ലോകത്തെ താരം.
ഡാന്‍ ടില്‍കിന്‍ എന്നയാളുടെ ട്വിറ്റര്‍ പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ കുറച്ചാളുകളും ഒരു റോബോട്ടും മെെതാനത്തായി നില്‍ക്കുന്നതാണുള്ളത്. കാസി എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് 100 മീറ്റര്‍ ഓടുകയാണ്.
27.72 നിമിഷങ്ങളില്‍ 100 മീറ്റര്‍ താണ്ടി ലോക റിക്കാര്‍ഡ് സ്ഥാപിച്ചാണ് കാസി ഓട്ടം അവസാനിപ്പിച്ചത്. മുമ്പ്, 2021ല്‍ 53 മിനിറ്റിനുള്ളില്‍ അഞ്ച് കിലോമീറ്റര്‍ കാസി ഓടിയിട്ടുണ്ട്.
ഏതായാലും റോബോട്ടിന്‍റെ ഓട്ടം സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ച ആയിരിക്കുകയാണ്. യന്ത്രമനുഷ്യന്‍റെ അടുത്ത വികസന ഘട്ടം എന്തായിരിക്കുമെന്ന കാര്യമാണ് ചിലര്‍ കമന്‍റുകളില്‍ പറയുന്നത്.