മാജിക് കാട്ടുന്ന സ്കൂള്‍കുട്ടി വീഡിയോ
Friday, July 1, 2022 2:43 PM IST
സ്കൂളില്‍ കാലഘട്ടത്തോളം മനോഹരമായ നിമിഷങ്ങള്‍ വളരെ ചുരുക്കമായിരിക്കും. പല വിദ്യകളും കണ്ടുപിടുത്തങ്ങളും നമ്മള് പരീക്ഷിച്ചതും പഠിപ്പിച്ചതും സ്കൂളിലെ ചങ്ങാതിമാരുടെ അടുത്താകും. അത്രത്തോളം നമ്മളെ അഭിനന്ദിച്ചതും അവരായിരിക്കാം. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ക്ലാസിലെ തന്റെ കൂട്ടുകാരുടെ മുന്നില്‍ ഒരു മാജിക്ക് കാണിക്കുകയാണ് ഒരു കുട്ടി. അവന്റെ ഇരു കൈയ്യിലും ഓരോ കല്ലുകള്‍ വീതമുണ്ട്.അവന്റെ ഇടതുകൈയ്യിലുള്ള കല്ല് അപ്രത്യക്ഷമായി ഇരു കല്ലുകളും വലതു കൈയ്യില്‍ വരുന്നതാണ് ദൃശ്യത്തില്‍.
കൈകള്‍ മലര്‍ത്തി അവന് അഭ്യസ്ത വിദ്യ കൂട്ടുകാരെ കാണിക്കുന്നു. ചുറ്റുമുള്ളവര്‍ ആകാംഷയോടെ അവനെ നോക്കിയിരിക്കുന്നു. അവര്‍ അവനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ശരിക്കും ഇതെങ്ങനെ എന്ന് കാണുന്ന നമ്മള് പോലും വിചാരിച്ചുപോകും. ഇതിനോടകം 12 കോടിയിലധികം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്.