ഭക്ഷണം മോശമായത് ചോദ്യം ചെയ്തു; ഹോട്ടലിൽ കൂട്ടയടി
Wednesday, October 30, 2019 12:16 PM IST
ഭക്ഷണം മോശമായത് ചോദ്യം ചെയ്തതിനെ തുടർന്ന് ഹോട്ടലിൽ ജീവനക്കാരുമായി പൊരിഞ്ഞ അടി. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹോട്ടലിലാണ് സംഭവം.
ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ചിലർ ഹോട്ടലിന്റെ അടുക്കളയിലെത്തി ചോദ്യം ചെയ്തു. ഇതോടെ ജീവനക്കാരുമായി കൂട്ടയടിയുണ്ടാകുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.