അച്ഛന്‍റെ യൂ​ണി​ഫോം ധ​രി​ച്ച് അ​ന്ത്യ​ചും​ബ​നം; ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​യി ശി​വ​മു​നി​യ​ൻ
പി​താ​വി​ന്‍റെ സൈ​നി​ക യൂ​ണി​ഫോം അ​ണി​ഞ്ഞ് മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യ​ചും​ബ​നം ന​ൽ​കി ര​ണ്ടു​വ​യ​സു​കാ​ര​ൻ. പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി സി. ​ശി​വ​ച​ന്ദ്ര​ന്‍റെ ര​ണ്ടു വ​യ​സു​കാ​ര​ൻ മ​ക​ൻ ശി​വ​മു​നി​യ​നാ​ണ് വീ​ര സൈ​നി​ക​ന് ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​ർ​ക്കു മു​ന്നി​ൽ ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​യ​ത്.

പി​താ​വി​ന്‍റെ യൂ​ണി​ഫോം അ​ണി​ഞ്ഞ് അ​മ്മ​യു​ടെ കൈ​പി​ടി​ച്ചാ​ണ് ശി​വ​മു​നി​യ​ൻ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ട​ങ്ങി​യ പേ​ട​ക​ത്തി​ൽ അ​ന്ത്യ​ചും​ബ​നം ന​ൽ​കി​യ​ത്. ശി​വ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ ഗാ​ന്ധി​മ​തി ഗ​ർ​ഭി​ണി​യാ​ണ്. അ​വ​ധി​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ശി​വ​ച​ന്ദ്ര​ൻ നാ​ട്ടി​ൽ​നി​ന്ന് ജ​മ്മു കാ​ഷ്മീ​രി​ലേ​ക്കു മ​ട​ങ്ങി​യ​ത്. അ​വ​ധി​ക്കാ​ല​ത്ത് ശി​വ​ച​ന്ദ്ര​ൻ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു.

ബി​രു​ദാ​ന്ത​ര ബി​രു​ദ​വും ബി​എ​ഡ് ഡി​ഗ്രി​യു​മു​ള്ള ശി​വ​ച​ന്ദ്ര​ൻ സി​ആ​ർ​പി​എ​ഫി​ൽ ചേ​രു​ന്ന​തി​നു മു​ന്പ് പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 2010-ലാ​ണ് ഇ​ദ്ദേ​ഹം സി​ആ​ർ​പി​എ​ഫി​ൽ ചേ​രു​ന്ന​ത്. കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ണ്ടാ​കു​ന്ന​തും അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ർ​മി​ക്കു​ന്ന​തും ഇ​തി​നു​ശേ​ഷ​മാ​ണ്.

പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ജ​വാ​ന് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​റി​യാ​ളൂ​രി​ൽ എ​ത്തി​യി​രു​ന്നു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി ശി​വ​ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.