ഒരു പ്ലാസ്റ്റിക് ബക്കറ്റിന് വില 25999 രൂപ
Wednesday, May 25, 2022 12:56 PM IST
ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിന് ഏകദേശം എത്ര രൂപ വില വരും. ഏതായാലും ഒരു സാധാരണ വരുമാനമുള്ളവര്‍ക്കും വാങ്ങാന്‍ പറ്റുന്ന തുകയേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ അതൊന്നുമല്ല ഒരു പ്ലാസ്റ്റിക് ബക്കറ്റിനെന്നാണ് ആമസോണ്‍ ഇ-കൊമേഴ്സ് കമ്പനിയുടെ വിലപട്ടികയിൽ പറയുന്നത്.
വീട്ടാവശ്യത്തിന് ഉപയോഗിക്കാനുള്ള സാധാരണ പ്ലാസ്റ്റിക് ബക്കറ്റിന്‍റെ വില കൊടുത്തിരിക്കുന്നത് 25,999 രൂപയാണ്. അതിലും അതിശയിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. ബക്കറ്റിന്‍റെ യഥാര്‍ഥ വില നല്‍കിയിരിക്കുന്നത് 35900മാണ്. 25ശതമാനം ഇളവ് നല്‍കിയാണ് ബക്കറ്റ് 25999 വില്‍ക്കുന്നത്.
വിവേക് രാജു എന്ന ഉപഭോക്താവാണ് ഇത് ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കമ്പനിക്ക് ഏതെങ്കിലും വിധത്തില്‍ അബദ്ധം സംഭവിച്ചതാകാനും വഴിയുണ്ട്.
ചിത്രം പങ്കുവച്ചതിന് പിന്നാലെ ആമസോണ്‍ ഹെല്‍പ് മറുപടിയുമായി വന്നു.
അസൗകര്യം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ ഇത് സൂക്ഷ്മമായി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ പരാമര്‍ശിക്കുന്ന ഇനത്തിലേക്കുള്ള ലിങ്ക് ദയവായി പങ്കിടുമോ എന്നാണ് ചോദിക്കുന്നത്.

ഇതിന് സമാനമായിതന്നെ മറ്റൊരു ഉത്പന്നവുമുണ്ട്. രണ്ട് കപ്പുകള്‍ക്ക് വില 9,914 ആണ്. ഈ മഗ്ഗുകളുടെ യഥാര്‍ത്ഥ വില 22,080 ആണ്.. 55 ശതമാനം ഇളവ് നല്‍കിയാണ് നിലവിലുള്ള വിലയിലെത്തിച്ചിരിക്കുന്നതെന്നും ആശ്ചര്യകമാണ്.