അഞ്ച് വയസുകാരന്റെ കഴുത്തിൽ കയർ കുടുങ്ങി; ജീവൻ രക്ഷിച്ചത് സഹോദരി
Monday, August 5, 2019 12:04 PM IST
ലിഫ്റ്റിനുള്ളിൽ വച്ച് അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകിയ കൊച്ചുകുട്ടിയെ രക്ഷിച്ച സഹോദരിയെ തേടി അഭിനന്ദനപ്രവാഹം. തുർക്കിയിലെ ഇസ്താംബുള്ളിലാണ് സംഭവം.
മൂന്ന് കുട്ടികളാണ് ലിഫ്റ്റിനുള്ളിൽ കയറിയത്. ഡോർ അടഞ്ഞപ്പോൾ അവിടെ കുടുങ്ങിയിരുന്ന കയർ അഞ്ച് വയസുകാരനായ കുട്ടിയുടെ കഴുത്തിൽ കുടുങ്ങി. മാത്രമല്ല കുട്ടി അന്തരീക്ഷത്തിലേക്ക് ഉയരുകയും ചെയ്തു.
എന്നാൽ സമീപമുണ്ടായിരുന്ന സഹോദരി മനസാന്നിധ്യം നഷ്ടപ്പെടാതെ കുട്ടിയുടെ കാലുകളിൽ പിടിച്ച് താങ്ങി നിർത്തുകയും. കയർ കഴുത്തിൽ നിന്നും വേർപ്പെടുത്തുകയുമായിരുന്നു.
ലിഫ്റ്റിനുള്ളിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് പെണ്‍കുട്ടിക്ക് അഭിനന്ദനവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.