"നാനും റൗഡി താന്‍'; കൊക്കും പാമ്പും തമ്മിലെ പൊരിഞ്ഞപോരാട്ടം കാണാം
Monday, March 20, 2023 3:03 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ വേറിട്ട നിരവധി വീഡിയോകള്‍ നമ്മിലേക്കെത്തുന്നു. അവയില്‍ മിക്കപ്പോഴും വൈറലാകാറുള്ളത് മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ്. അത്തരത്തിലൊരു വീഡിയോയുടെ കാര്യമാണിത്.
അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു പാന്പും കൊക്കും തമ്മിലെ പോരാട്ടമാണുള്ളത്.
ദൃശ്യങ്ങളില്‍ ഒരു തോട്ടിലായി കൊക്ക് നീന്തുകയാണ്. പെട്ടെന്നൊരു പാമ്പ് അവിടേക്കെത്തി കൊക്കിനെ ആക്രമിക്കുകയാണ്. കൊക്കിന്റെ ചിറകില്‍ പാമ്പ് കടിക്കുകയാണ്. എന്നാല്‍ കൊക്കും വിട്ടുകൊടുക്കുന്നില്ല. അത് പാമ്പിനെ ശക്തിയായി കൊത്തുകയാണ്.
പിന്നീട് പാമ്പ് കൊക്കിനെ വിട്ട് പിന്മാറുകയാണ്. പക്ഷേ പിന്‍വലിഞ്ഞത് കുതിക്കാനാണെന്ന രീതിയില്‍ പാമ്പ് തിരിച്ചെത്തി കൊക്കിനെ ആക്രമിക്കുകയാണ്. വീഡിയോയയുടെ ഒടുവില്‍ പാമ്പ് ഇഴഞ്ഞു പോവുകയാണ്.
അവശനായ കൊക്കും ഒരുവിധം കരയിലേക്ക് കയറുന്നു. നെറ്റിസണില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. "എല്ലാവര്ക്കും ആ പക്ഷിയെ രക്ഷിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ നിങ്ങളില്‍ 90% പേരും ഓരോ വര്‍ഷവും കോടിക്കണക്കിന് കോഴിയിറച്ചിയാണ് ഭക്ഷിക്കുന്നത്' എന്നാണൊരാള്‍ വേറിട്ട് കുറിച്ചത്.