അ​ൽ​പ്പം ത​ണു​പ്പി​ക്കാ​ൻ ക​യ​റി​യ​താ​ണേ...​എ​ടി​എം മെ​ഷി​നു​ള്ളി​ൽ ക​യ​റി​യ പാ​മ്പി​നെ പി​ടി​കൂ​ടി
എ​ടി​എം മെ​ഷി​നു​ള്ളി​ൽ ക​യ​റി​യ പാ​മ്പി​നെ പി​ടി​കൂ​ടി. കോ​യ​മ്പ​ത്തൂ​രി​ലെ തണ്ണീർപന്തൽ റോ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷി​നു​ള്ളി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്.

എ​ടി​എം മെ​ഷി​ൻ തു​റ​ന്ന് അ​തി​നു​ള്ളി​ൽ നി​ന്നും പാ​മ്പി​നെ ഒ​രാ​ൾ പി​ടി​കൂ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. അ​ക്ര​മാ​സ​ക്ത​മാ​യ പാ​മ്പ് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ക​ടു​ത്ത ചൂ​ടി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​നാ​കാം പാ​മ്പ് ഇ​തി​നു​ള്ളി​ൽ ക​യ​റി​യ​തെ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി​യ​യാ​ൾ വ്യ​ക്ത​മാ​ക്കി. ന്യൂ​സ് ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.