പരിശീലനത്തിനിടെ യു​വ​സൈ​നി​ക​ന്‍റെ കൈ​യി​ൽനി​ന്നും ഗ്ര​നേ​ഡ് നി​ല​ത്തുവീ​ണു പൊ​ട്ടി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
ചൈനയുടെ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യി​ൽ ചേ​ർ​ന്ന യു​വ​സൈ​നി​ക​ന് ഗ്ര​നേ​ഡ് കൈ​കാ​ര്യം ചെ​യ്യാ​ൻ പ​രി​ശീ​ല​നം ന​ൽ​ക​വേ കൈ​യി​ൽ നി​ന്നും വ​ഴു​തി വീണ് പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വ​ശ്യ​യി​ലു​ള്ള സി​യാ​നി​ലെ എ​യ​ർ ഫോ​ഴ്സ് കേ​ഡ​റ്റ് സ്കൂ​ളി​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ഹാം​ഗ് എ​ന്നു പേ​രു​ള്ള യു​വ​സൈ​നി​ക​ന്‍റെ കൈ​യി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ ഗ്ര​നേ​ഡ് നി​ല​ത്തു വീ​ണ് പൊ​ട്ടി​യ​ത്. 2016ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത് മാ​ധ്യ​മ​മാ​യ ചൈ​നീ​സ് സി​ൻ​ഹു​വാ ന്യൂ​സാ​ണ്.

പ​രി​ശീ​ല​ക​നോ​പ്പം നി​ന്ന് ഡ്ര​നേ​ഡ് എ​റി​യാ​ൻ പ​രി​ശീ​ലി​ക്കു​ക​യാ​യി​രു​ന്നു ഹാം​ഗ്. എ​ന്നാ​ൽ അ​ബ​ദ്ധം പ​റ്റി ഹാം​ഗി​ന്‍റെ കൈ​യി​ൽ നി​ന്നും ഗ്ര​നേ​ഡ് നി​ല​ത്തു വീ​ണു. സം​ഭ​വം ക​ണ്ട പ​രി​ശീ​ല​ക​ൻ ഹാം​ഗു​മാ​യി സ്ഥ​ല​ത്തു​നി​ന്നും ഞൊ​ടി​യി​ട​യി​ൽ മാ​റു​ക​യാ​യി​രു​ന്നു ഉ​ട​ൻ ത​ന്നെ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. പൊ​ട്ടി​ത്തെ​റി​യു​ടെ ആ​ഘാ​ത​ത്തി​ൽ അവി​ടം പു​ക കൊ​ണ്ടു മൂ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രിക്കുപറ്റിയില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...