സ്കൂളിൽ നിന്നും റെയിൽവെ ട്രാക്കിലേക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Sunday, January 19, 2020 11:36 AM IST
ക്ലാസ് കഴിഞ്ഞ് സ്കൂളിൽ നിന്നും വരുന്ന കുട്ടികൾ റെയിൽവെ പാളം മുറിച്ച് കടന്ന് ഓടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രതിഷേധമുയർത്തുന്നു. കാഞ്ഞങ്ങാട് അജാനൂർ ഗവണ്മെന്റ് എൽപി സ്കൂളിന് സമീപത്ത് നിന്നുമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
സ്കൂളിൽ നിന്നും ഓടി വരുന്ന കുട്ടികൾ യാതൊരു ശ്രദ്ധയുമില്ലാതെ റെയിൽവെ പാളം മുറിച്ച് കടന്ന് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റെയിൽവെ പാളത്തിന് അപ്പുറം നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിലേക്ക് കയറുവാനാണ് കുട്ടികളുടെ തിരക്ക്.
അബ്ദുള്ള അഹമദ് എന്നയാളാണ് ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. കുട്ടികളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നൽകാത്ത സ്കൂൾ അധികൃതർ മറുപടി പറയണമെന്ന ആവശ്യവുമുയരുന്നുണ്ട്.