മു​ത്തച്ഛന്‍റെ ചി​താ​ഭ​സ്മം ഉ​പ​യോ​ഗി​ച്ച് കേക്ക് ഉണ്ടാക്കി കൂട്ടുകാർക്ക് നല്കി വി​ദ്യാ​ർ​ഥി​നി
Sunday, October 21, 2018 12:25 PM IST
മു​ത്തച്ഛന്‍റെ ചി​താ​ഭ​സ്മം ഉ​പ​യോ​ഗി​ച്ച് കുക്കി കേക്ക് നി​ർ​മി​ച്ച് പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ക​ഴി​ക്കാ​ൻ ന​ൽ​കി. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഡേ​വി​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ ​വി​ൻ​സി ചാ​ർ​ട്ട​ർ അ​ക്കാ​ഡ​മി​യി​ലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കാട്ടിയ സാ​ഹ​സമാണ് വിവാദത്തിലായ​ത്.

മു​ത്ത​ച്ഛ​ന്‍റെ ചി​താ​ഭാ​സ്മം ഉ​പ​യോ​ഗി​ച്ച് കുക്കി കേക്ക് നി​ർ​മി​ച്ച പെ​ണ്‍​കു​ട്ടി അ​തു​മാ​യി സ്കൂ​ളി​ൽ എ​ത്തി ഒ​മ്പ​തു സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ള​രെ വി​ശേ​ഷ​പ്പെ​ട്ട ചേ​രു​വ ചേ​ർ​ത്തു നി​ർ​മി​ച്ച കുക്കിയാണിതെന്നാണ് ഈ ​പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്.

എ​ല്ലാ​വ​രും ക​ഴി​ച്ചു ക​ഴി​ഞ്ഞ​തി​നു ശേ​ഷം ത​ന്‍റെ മു​ത്തച്ഛന്‍റെ ചി​താ​ഭ​സ്മം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കുക്കി കേക്കാണിതെന്ന് പ​റ​ഞ്ഞ് ഈ ​കു​ട്ടി പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പേ​ടി​ച്ച​ര​ണ്ട കു​ട്ടി​ക​ൾ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ​തേ​ടി. ഇ​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​ധി​കൃ​ത​ർ ഈ ​കു​ട്ടി​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.