വഴക്കിടുന്ന യുവാക്കളെ ഇടിച്ച് തെറിപ്പിച്ച് കാര്‍; ഞെട്ടിക്കുന്ന വീഡിയോ
Friday, September 23, 2022 11:04 AM IST
സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന ചില വീഡിയോകള്‍ അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാരെ ഞെട്ടിക്കും. അത്തരത്തിലൊന്നാണ് ബിഎച്ച്എന് ന്യൂസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മസൂരി പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ ഒരു വഴക്കുണ്ടായി. വീഡിയോയില്‍ ചില വിദ്യാര്‍ഥികൾ തമ്മില്‍ അടികൂടുന്നത് കാണാം.
പെട്ടെന്ന് ഒരുകാര്‍ അവരുടെ നേരെ വരുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥികളില്‍ പലരും ഓടി മാറുമ്പോഴും രണ്ടുയുവാക്കള്‍ അടി തുടരുകയാണ്. കാര്‍ അവരെ ഇടിച്ച് തെറിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പക്ഷെ കാറിടിച്ചശേഷവും വിദ്യാര്‍ഥികള്‍ തമ്മില്‍ അടി തുടരുകയാണ്.
സംഭവം വൈറലായതോടെ അക്രമികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു.വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.