മീൻ പിടിക്കാൻ ചൂണ്ടയിട്ടു; കിട്ടിയത് മീനിനൊപ്പം പെരുമ്പാമ്പിനെയും
Wednesday, July 10, 2019 12:18 PM IST
മീൻ പിടിച്ചുകൊണ്ടിരുന്നയാളുടെ ചൂണ്ടയിൽ കുടുങ്ങിയത് മീനും പെരുമ്പാമ്പും. ടെക്സസിലാണ് ഏറെ വിചിത്രമായ സംഭവം നടന്നത്. ചൂണ്ടയിൽ മീൻ കൊളുത്തിയെന്ന് കരുതിയ ഒരു യുവാവ് അത് മീനാണെന്ന് കരുതി ഉയർത്തിയപ്പോഴാണ് മീനിനൊപ്പം പെരുമ്പാമ്പും വെള്ളത്തിന് അടിയിൽ നിന്നും ഉയർന്നു വന്നത്.
ഇദ്ദേഹം തന്നെ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. മീനിനെയും പെരുമ്പാമ്പിനെയും എന്തു ചെയ്തെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ആളുകൾ വിവരങ്ങൾ ആരായുന്നത്.