ദ​ള​പ​തി​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച് കു​ഞ്ഞ് ആ​രാ​ധി​ക; സ​ക​ല​രേ​യും ഞെ​ട്ടി​ച്ച് വി​ജ​യ്
Friday, March 31, 2023 5:08 PM IST
വി​ജ​യ് ഏ​റെ ആ​രാ​ധ​ക​ര്‍ ഉ​ള്ള ഒ​രു ന​ട​നാ​ണ​ല്ലൊ. ഇ​ന്ത്യ​യി​ലും പു​റ​ത്തു​മു​ള്ള ആ​രാ​ധ​ക​ര്‍ ഇ​ദ്ദേ​ഹ​ത്തെ ദ​ള​പ​തി എ​ന്നാ​ണ് സ്‌​നേ​ഹ​പൂ​ര്‍​വം വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. ഹി​റ്റു​ക​ളു​ടെ ഉ​റ്റ തോ​ഴ​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് കു​ഞ്ഞ് ആ​രാ​ധ​ക​രും ഒ​രു​പാ​ടു​ണ്ട്.

ഇ​പ്പോ​ഴി​താ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ലി​യോ ആ​ണ് ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ വ​ലി​യ ച​ര്‍​ച്ച.

അ​ടു​ത്തി​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ ഒ​രു കൊ​ച്ചു​പെ​ണ്‍​കു​ട്ടി ചെ​ന്നൈ​യി​ലെ പ​ല്ലാ​വ​ര​ത്തു​ള്ള ത​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വീ​ഡി​യോ​യി​ലൂ​ടെ വി​ജ​യി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ആ ​വീ​ഡി​യോ​യി​ല്‍ വി​ജ​യ് വ​ലി​യ താ​ര​മാ​ണെ​ന്നും അ​ങ്ങ​നെ​യൊ​ന്നും അ​ദ്ദേ​ഹം എ​ത്തി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​മ്മ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാം.



എ​ന്നാ​ല്‍ താ​ര​ത്തെ കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞ് കു​ട്ടി ക​ര​യു​ക​യാ​ണ്. ഏ​താ​യ​ലും ഈ ​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങളി​ല്‍ എ​ത്തി​യ​തോ​ടെ വി​ജ​യ് ആ​രാ​ധ​ക​ര്‍ ധാ​രാ​ളമാ​യി ഷെ​യ​ര്‍ ചെ​യ്തു. ഒ​ടു​വി​ല്‍ വി​ജ​യു​ടെ പ​ക്ക​ലും ഈ ​സം​ഭ​വ​മെ​ത്തി.

ഇ​ന്ന് പു​റ​ത്ത് വ​ന്ന ഒ​രു വീ​ഡി​യോ ഏ​വ​രേ​യും ഒ​ന്നു​ഞെ​ട്ടി​ച്ചു. കാ​ര​ണം വി​ജ​യ് ഈ ​കു​ട്ടി​യു​മാ​യി വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഈ ​കു​ട്ടി ഒ​രു കാ​ര്‍ ഡ്രൈ​വ​റു​ടെ മ​ക​ളാ​ണ്. വി​ജ​യ് ഈ ​കു​ടും​ബ​ത്തോ​ട് മു​ഴു​വ​ന്‍ സം​സാ​രി​ക്കു​ന്നു​ണ്ട്.

ഒ​ടു​വി​ല്‍ ഈ ​കു​ട്ടി​ക്ക് വി​ജ​യ് ചും​ബ​ന​വും ന​ല്‍​കു​ന്നു​. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പേ​ര്‍ വി​ജ​യി​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.